കേരളം

kerala

വിവാഹ മോചനത്തിലൂടെ മക്കെന്‍സിക്ക് ലഭിക്കുക 2.42 ലക്ഷം കോടി രൂപ

By

Published : Jul 2, 2019, 8:59 PM IST

ലഭിക്കുന്ന സ്വത്തില്‍ പകുതിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നാണ് മക്കെന്‍സി

വിവാഹ മോചനത്തിലൂടെ മക്കെന്‍സിക്ക് ലഭിക്കുക 2.42 ലക്ഷം കോടി രൂപ

വാഷിംഗ്ടണ്‍: ലോകത്തില്‍ ഏറ്റവും ചെലവേറിയ വിവാഹ മോചനത്തിന്‍റെ നടപടികള്‍ ഈ ആഴ്ചയോടെ പൂര്‍ത്തിയാകും. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും ഭാര്യ മക്കെന്‍സിയും തമ്മിലുള്ള വിവാഹ മോചന നടപടികളാണ് പൂര്‍ത്തിയാകുന്നത്. കരാര്‍ പ്രകാരം 2.42 ലക്ഷം കോടി രൂപയാണ് വിവാഹ മോചനത്തിലൂടെ മക്കെന്‍സിക്ക് ലഭിക്കുക.

എന്നാല്‍ ലഭിക്കുന്ന സ്വത്തില്‍ പകുതിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നാണ് മക്കെന്‍സി വെളിപ്പെടുത്തിയത്. ഈ തീരുമാനത്തെ ജെഫ് ബെസോസ് സ്വാഗതം ചെയ്തിരുന്നു. ആമസോണിന്‍റെ നാല് ശതമാനം ഓഹരി ബസോസ് മക്കെന്‍സിക്ക് കൈമാറുമ്പോള്‍ യുഎസ് മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്, ബഹിരാകാശ പരീക്ഷണ സ്ഥാപനമായ ബ്ലൂ ഒറിജിന്‍ എന്നിവയില്‍ തനിക്കുള്ള മുഴുവന്‍ ഓഹരികളും ബെസോസിന് വിട്ടുനല്‍കുമെന്ന് മക്കെന്‍സിയും വ്യക്തമാക്കി. 2019 ഏപ്രില്‍ മാസത്തിലാണ് ഇവര്‍ വിവാഹ മോചന കേസ് ഫയല്‍ ചെയ്തത്.

ആമസോണില്‍ 16.3 ശതമാനം ഓഹരിയാണ് ബെസോസിനുള്ളത് ഇതില്‍ നാല് ശതമാനം മക്കെന്‍സിക്ക് കൈമാറിയാലും അതി സമ്പന്നനായി തുടരാന്‍ ബെസോസിന് സാധിക്കും. നിലവില്‍ 89,00 കോടി ഡോളറിന്‍റെ ആസ്തിയാണ് ആമസോണിനുള്ളത്.

ABOUT THE AUTHOR

...view details