കേരളം

kerala

Youth Arrested In Vadodara Airport കാമുകിമാരെ ആകര്‍ഷിക്കാന്‍ പൈലറ്റ് വേഷത്തില്‍ ഫോട്ടോഷൂട്ട്; വഡോദര എയര്‍പോര്‍ട്ടില്‍ യുവാവ് അറസ്റ്റില്‍

By ETV Bharat Kerala Team

Published : Aug 26, 2023, 8:30 PM IST

Youth posing as a pilot in Vadodara: കാമുകിമാര്‍ക്ക് അയക്കാന്‍ പൈലറ്റ് വേഷത്തിലെത്തി വിമാനത്താവളത്തില്‍ ഫോട്ടോ ഷൂട്ട്. സിഐഎസ്‌എഫിന്‍റെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. കാമുകിമാരോട് സത്യം പറയിപ്പിച്ച് പൊലീസ്.

കാമുകിമാരെ ആകര്‍ഷിക്കാന്‍ പൈലറ്റ് വേഷത്തില്‍  പൈലറ്റ് വേഷത്തില്‍ ഫോട്ടോഷൂട്ട്  വഡോദര എയര്‍പോര്‍ട്ടില്‍ യുവാവ് അറസ്റ്റില്‍  Youth arrested in Vadodara airport  വഡോദര വിമാനത്താവളം  പൈലറ്റ് യൂണിഫോം  വിമാനത്താവളത്തില്‍ ഫോട്ടോ ഷൂട്ട്
Youth arrested in Vadodara airport

ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദര വിമാനത്താവളത്തില്‍ (Vadodara airport) പൈലറ്റ് വേഷത്തിലെത്തിയ യുവാവ് അറസ്റ്റില്‍. മുംബൈ സ്വദേശിയായ രക്ഷിത് മംഗേലയാണ് (20) അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഇയാളെ വഡോദര ഹര്‍നി പൊലീസ് അറസ്റ്റ് ചെയ്‌തത്.

പൈലറ്റിന്‍റെ വേഷം ധരിച്ചെത്തിയ ഇയാള്‍ ബോര്‍ഡിങ് സ്റ്റാഫിനോട് താന്‍ പൈലറ്റായിരുന്നെന്ന് പറഞ്ഞു. എന്നാല്‍ സംശയം തോന്നിയ ജീവനക്കാര്‍ വിമാനത്താവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് ഇയാള്‍ പൈലറ്റ് ആയിരുന്നില്ലെന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്‌തു.

അറസ്റ്റിന് പിന്നാലെ ചോദ്യം ചെയ്‌തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. പൈലറ്റ് ആകണമെന്നായിരുന്നു ഇയാളുടെ ആഗ്രഹം. എന്നാല്‍ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് പഠിക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഇയാള്‍ പൈലറ്റാണെന്ന് കാമുകിമാരെ വിശ്വസിപ്പിക്കാനായാണ് യൂണിഫോം ധരിച്ചെത്തി വിമാനത്താവളത്തില്‍ നിന്നും ഫോട്ടോയെടുത്തത്.

പൈലറ്റ് യൂണിഫോം ധരിച്ച് ഇയാള്‍ എടുത്ത ഫോട്ടോകള്‍ കാമുകിമാര്‍ക്ക് അയച്ച് കൊടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ വ്യക്തമായതോടെ താന്‍ പൈലറ്റ് അല്ലെന്ന് കാമുകിമാര്‍ക്ക് സന്ദേശം അയക്കാന്‍ പൊലീസ് നിര്‍ദേശിക്കുകയും ചെയ്‌തു. സിഐഎസ്‌എഫിന്‍റെ (CISF) പരാതിയില്‍ വഡോദര ഹര്‍നി പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ABOUT THE AUTHOR

...view details