കേരളം

kerala

വെള്ളക്കെട്ടിൽ തെന്നി വീഴാതിരിക്കാൻ വൈദ്യുതി പോസ്റ്റിൽ പിടിച്ചു, യുവതിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം

By

Published : Sep 6, 2022, 1:46 PM IST

ബെംഗളൂരുവിലെ സിദ്ധാപൂരിൽ ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. വെള്ളക്കെട്ടിലൂടെ ബൈക്കിൽ സഞ്ചരിക്കവെ തെന്നി വീഴാതിരിക്കാൻ യുവതി അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ പിടിക്കുകയായിരുന്നു.

Young woman electrocuted after touching live pole  വൈദ്യുതി പോസ്റ്റിൽ നിന്ന് യുവതി ഷോക്കേറ്റ് മരിച്ചു  യുവതിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം  ബെംഗളൂരുവിൽ ഷോക്കേറ്റ് യുവതി കൊല്ലപ്പെട്ടു  Bengaluru heavy rain  ബെംഗളൂരുവിൽ കനത്ത മഴ  ബെംഗളൂരുവിൽ വെള്ളക്കെട്ട്  വൈദ്യുതി പോസ്റ്റിൽ തൊട്ട യുവതി ഷോക്കേറ്റ് മരിച്ചു  ബെംഗളൂരുവിൽ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴ  കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവള  ബെംഗളൂരുവിലെ സിദ്ധാപൂരിൽ  യുവതി അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ
വെള്ളക്കെട്ടിൽ തെന്നി വീഴാതിരിക്കാൻ വൈദ്യുതി പോസ്റ്റിൽ പിടിച്ചു, യുവതിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലുടെ സഞ്ചരിക്കവെ അബദ്ധത്തിൽ വൈദ്യുതി പോസ്റ്റിൽ തൊട്ട യുവതി ഷോക്കേറ്റ് മരിച്ചു. സ്വകാര്യ സ്‌കൂളിലെ ജീവനക്കാരിയായ അഖില(23) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സിദ്ധാപൂരിലെ വൈറ്റ് ഫീൽഡ്-മാറത്തഹള്ളി മെയിൻ റോഡിൽ ഇന്നലെ(05.09.2022) രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.

വെള്ളക്കെട്ടിലൂടെ സ്‌കൂട്ടറിൽ സഞ്ചരിക്കവെ സ്‌കൂട്ടർ തെന്നി മാറിയതിനെ തുടർന്ന് താഴേക്ക് വീഴാതിരിക്കാൻ അഖില അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ പിടിക്കുകയായിരുന്നു. വൈദ്യുതി പ്രവഹിക്കുകയായിരുന്ന പോസ്റ്റിൽ തൊട്ടതോടെ അഖിലയ്‌ക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. അതേസമയം അധികൃതരുടെ അനാസ്ഥയാണ് അഖിലയുടെ ജീവനെടുത്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.

വൈദ്യുത തൂണുകളുടെ അറ്റകുറ്റപ്പണികൾ നഗരസഭ അധികൃതർ കൃത്യമായി നടത്താത്തതാണ് അപകടത്തിന് കാരണം. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ നഗരപരിധിയിൽ കനത്ത നാശനഷ്‌ടമാണുണ്ടായത്. മരങ്ങൾ കടപുഴകി വീണ് വൈദ്യുത ലൈനുകളും തൂണുകളും തകർന്നിരുന്നു. എന്നാൽ അറ്റകറ്റപ്പണി നടത്താൻ അധികൃതർ തയാറായില്ല. ഇതാണ് അപകടത്തിന് കാരണമായത്. അഖിലയുടെ ബന്ധുക്കൾ പറഞ്ഞു.

അതേസമയം ബെംഗളൂരുവിൽ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. നഗരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായതോടെ വാഹന ഗതാഗതവും സങ്കീർണമായിട്ടുണ്ട്. വെള്ളക്കെട്ടുള്ള താഴ്‌ന്ന പ്രദേശങ്ങളിൽ ബോട്ടുകൾ ഉപയോഗിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ജീവൻ പണയം വച്ചാണ് വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യുന്നത്.

അതിനിടെ കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ പിക്കപ്പ് പോയിന്‍റിന് സമീപം ഉണ്ടായ വെള്ളക്കെട്ട് യാത്രക്കാരെ വലിയ രീതിയിൽ ബാധിച്ചു. ഇന്ന് പുലർച്ചെ വിധാന സൗധയുടെ ബാങ്ക്വറ്റ് ഹാളിന്‍റെ താഴത്തെ നിലയിലെ ക്യാന്‍റീനിലും വെള്ളം കയറിയിരുന്നു. വിധാന സൗധ പരിസരത്തെ പൊലീസ് സ്റ്റേഷനിലും വെള്ളം കയറി. നഗരത്തിലെ ജല വിതരണവും തടസപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details