കേരളം

kerala

Women Reservation Bill Sonia Gandhi Remarks | വനിത സംവരണ ബിൽ ഇന്ന്; സ്വാഗതം ചെയ്‌ത് സോണിയ ഗാന്ധി

By ETV Bharat Kerala Team

Published : Sep 19, 2023, 11:38 AM IST

'It is ours', Says Sonia Gandhi: വനിത സംവരണ ബില്ലിന്‍റെ ആശയം തങ്ങളുടേതാണെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി.

Sonia Gandhi  Sonia Gandhi on women reservation bill  കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി  Women Reservation Bill May Be Introduced Today  വനിത സംവരണ ബിൽ ഇന്ന് അവതരിപ്പിച്ചേക്കും  വനിത സംവരണ ബിൽ സ്വാഗതം ചെയ്‌ത് സോണിയ ഗാന്ധി  Women Reservation Bill in loksabha  P Chidambaram on Women Reservation Bill  വനിത സംവരണ ബില്ലിൽ പി ചിദംബരം  Parliament Special Session
Women Reservation Bill Sonia Gandhi Remarks

ന്യൂഡൽഹി:വനിത സംവരണ ബിൽ (Women reservation bill) ലോക്‌സഭയിൽ ഇന്ന് അവതരിപ്പിച്ചേക്കും. ഇതിനിടെ വനിത സംവരണ ബില്ലിന്‍റെ ആശയം തങ്ങളുടേതാണെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി അവകാശപ്പെട്ടു (Sonia Gandhi on women reservation bill). പാർട്ടി ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണിതെന്നും നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.

ചൊവ്വാഴ്‌ച പാർലമെന്‍റിൽ പ്രവേശിക്കുന്നതിന് മുൻപ് ബില്ലിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോൺഗ്രസിന്‍റെ മുതിർന്ന നേതാവ്. 'ഇത് ഞങ്ങളുടേതാണ്, അപ്‌നാ ഹേ' (It is ours, apna hai) എന്നായിരുന്നു സോണിയ ഗാന്ധിയുടെ മറുപടി.

കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ തങ്ങൾ സ്വാഗതം ചെയ്യുന്നു എന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് (Congress general secretary Jairam Ramesh) എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചിരുന്നു. ബില്ലിന്‍റെ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ സർവകക്ഷി യോഗത്തിൽ ബിൽ ചർച്ച ചെയ്യാത്തതിൽ വിമർശനം ഉന്നയിക്കുകയും ചെയ്‌തിരുന്നു.

'പ്രത്യേക സമ്മേളനത്തിന് മുമ്പുള്ള സർവകക്ഷി യോഗത്തിൽ ഇത് വളരെ നന്നായി ചർച്ച ചെയ്യാമായിരുന്നു. രഹസ്യത്തിന്‍റെ മറവിൽ പ്രവർത്തിക്കുന്നതിന് പകരം സമവായം ഉണ്ടാക്കാമായിരുന്നു'- എന്നാണ് അദ്ദേഹം കുറിച്ചത്.

അതേസമയം ചൊവ്വാഴ്‌ച സർക്കാർ വനിത സംവരണ ബിൽ അവതരിപ്പിക്കുകയാണെങ്കിൽ, അത് കോൺഗ്രസിന്‍റെയും യുപിഎ സർക്കാരിലെ സഖ്യകക്ഷികളുടെയും വിജയം ആയിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു (P Chidambaram on Women Reservation Bill).

വനിതകൾക്ക് ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് വനിത സംവരണ ബിൽ. ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പാർലമെന്‍റ് അനെക്‌സ് മന്ദിരത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് നിർണായക തീരുമാനം എടുത്തത്.

2010 മാർച്ച് 9ന്, യുപിഎ സർക്കാരിന്‍റെ കാലത്താണ് രാജ്യസഭയിൽ ഈ ബിൽ പാസാക്കിയത്. എന്നാൽ ലോക്‌സഭയിൽ അത് പരിഗണിച്ചില്ല. സമാജ്‌വാദി പാര്‍ട്ടി, ബിഎസ്‌പി എന്നീ കക്ഷികള്‍ അന്ന് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു.

പാർലമെന്‍റ് സമ്മേളനം പുതിയ മന്ദിരത്തിൽ: പുതിയ പാർലമെന്‍റ് മന്ദിരത്തിലാണ് ഇന്ന് മുതൽ സമ്മേളനം നടക്കുന്നത് (Special Session in new parliament). 1921ൽ നിർമിച്ച പഴയ മന്ദിരമാണ് ഇതോടെ ചരിത്രത്തിന്‍റെ ഭാഗമായത്. ഇന്ന് രാവിലെ 9.30ഓടെ പഴയ മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിന് സമീപത്ത് വച്ച് ഇരുസഭകളിലെയും അംഗങ്ങളുടെ ഫോട്ടോസെഷൻ നടന്നു.

സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക യോഗത്തിന് ശേഷം 12.35-ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇരുസഭകളിലെയും അംഗങ്ങൾ പുതിയ മന്ദിരത്തിലേക്ക് നീങ്ങും. 1.15-നാണ് പുതിയ മന്ദിരത്തിലെ ഇരുസഭകളിലും പ്രത്യേക സമ്മേളനം (Parliament Special Session) നടക്കുക. സെപ്റ്റംബർ 22 വരെയാണ് സമ്മേളനം.

READ ALSO:Parliament Special Session: പുതിയ തുടക്കം, വനിത സംവരണ ബിൽ നാളെ ലോക്‌സഭയിൽ: സമ്മേളനം പുതിയ പാർലമെന്‍റിൽ

TAGGED:

Sonia Gandhi

ABOUT THE AUTHOR

...view details