കേരളം

kerala

'രാത്രിയില്‍ സ്‌ത്രീകള്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തണം'; നിര്‍ദേശവുമായി തെലങ്കാന ആർ.ടി.സി

By

Published : Jul 7, 2021, 10:45 PM IST

രാത്രി 7:30 ന് ശേഷം സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്നും വീഴ്ച വരുത്തിയാല്‍ നടപടിയെന്നും ജീവനക്കാരോട് ടി.എസ്.ആർ.ടി.സി.

TSRTC  women passengers  Telangana  Telangana bus  Hyderabad  Telangana State Road Transport Corporation  ensure the safety of women passengers  രാത്രിയില്‍ സ്‌ത്രീകള്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തണം  തെലങ്കാന ആർ.ടി.സി  ഹൈദരാബാദ്  വനിതായാത്രക്കാരുടെ സുരക്ഷ  തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ  ടി.എസ്.ആർ.ടി.സി
'രാത്രിയില്‍ സ്‌ത്രീകള്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തണം'; നിര്‍ദേശവുമായി തെലങ്കാന ആർ.ടി.സി

ഹൈദരാബാദ് : വനിതായാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പുതിയ നീക്കവുമായി തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടി.എസ്.ആർ.ടി.സി). രാത്രി 7:30 ന് ശേഷം സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്നാണ് ജീവനക്കാര്‍ക്ക് ടി.എസ്.ആർ.ടി.സി നല്‍കിയ നിര്‍ദേശം.

ഇതുസംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. ഡിപ്പോ മാനേജർമാർ, ബസ് കണ്ടക്ടർമാർ, ഡ്രൈവർമാർ എന്നിവര്‍ക്ക് അധികൃതര്‍ നിര്‍ദേശം കൈമാറി.

Also read:നികുതി അടച്ചില്ല ; ജ്വല്ലറി ഉടമയ്ക്ക് 64 ലക്ഷം പിഴ ചുമത്തി ജിഎസ്‌ടി അധികൃതർ

ജീവനക്കാര്‍ ഉത്തരവ് നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സ്ത്രീകള്‍ക്ക് ഡിപ്പോ മാനേജര്‍ക്ക് പരാതി നൽകാം. ഇതില്‍, വകുപ്പ് സമഗ്രമായ അന്വേഷണം നടത്തുമെന്നും നടപടി സ്വീകരിക്കുമെന്നും ടി.എസ്.ആർ.ടി.സി വ്യക്തമാക്കി.

ABOUT THE AUTHOR

...view details