കേരളം

kerala

'തെരഞ്ഞെടുപ്പിന് മുൻപ് യോഗ്യർ, ശേഷം അയോഗ്യർ' ; റേഷൻ കാർഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതിന് യോഗി സര്‍ക്കാരിനെതിരെ വരുൺ ഗാന്ധി

By

Published : May 21, 2022, 9:36 PM IST

സാധാരണക്കാരന്‍റെ ജീവിതത്തെ ബാധിക്കുന്ന എല്ലാ ഘടകങ്ങളും തെരഞ്ഞെടുപ്പിന്‍റെ വീക്ഷണത്തിലൂടെ മാത്രം തീരുമാനിക്കുകയാണെങ്കിൽ ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസ്യത നഷ്‌ടപ്പെടുമെന്ന് വരുൺ ഗാന്ധി

varun gandhi on modi govt  varun gandhi tweet against govt policy  Bhartiya Janata Party MP Varun Gandhi  eligibility criteria of holding ration card in up  Varun Gandhi criticises UP government  യുപി സർക്കാരിനെതിരെ വരുൺ ഗാന്ധി  ഉത്തർപ്രദേശ് റേഷൻ കാർഡ് മാനദണ്ഡം
റേഷൻ കാർഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതിന് യുപി സർക്കാരിനെതിരെ വരുൺ ഗാന്ധി

പിലിഭിത്ത് (ഉത്തർപ്രദേശ്) :ഉത്തർപ്രദേശ് സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ബിജെപി എംപി വരുൺ ഗാന്ധി. റേഷൻ കാർഡ് കൈവശം വയ്ക്കുന്നതിനുള്ള യോഗ്യതാമാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതിന്‍റെ പേരിലാണ് ഇത്തവണ വരുൺ ഗാന്ധി സ്വന്തം പാർട്ടിക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്. അർഹതയില്ലാത്ത വ്യക്തികൾ മെയ് 20നകം റേഷൻ കാർഡ് സറണ്ടർ ചെയ്യണമെന്നും അല്ലെങ്കിൽ ദേശീയ ഭക്ഷ്യസുരക്ഷ നിയമം 2013 പ്രകാരം അത്തരം വ്യക്തികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള ശിക്ഷാനടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും ഏപ്രിലിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.

മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതിന്‍റെ പേരിൽ ശനിയാഴ്‌ച വരുൺ ഗാന്ധി സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു. തെരഞ്ഞെടുപ്പിന് മുൻപ് യോഗ്യരായവർ തെരഞ്ഞെടുപ്പിന് ശേഷം അയോഗ്യരാകുകയാണോയെന്ന് വരുൺ ഗാന്ധി ചോദിക്കുന്നു. സാധാരണക്കാരന്‍റെ ജീവിതത്തെ ബാധിക്കുന്ന എല്ലാ ഘടകങ്ങളും തെരഞ്ഞെടുപ്പിന്‍റെ വീക്ഷണത്തിലൂടെ മാത്രം തീരുമാനിക്കുകയാണെങ്കിൽ ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസ്യത നഷ്‌ടപ്പെടും.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ റേഷൻ കാർഡ് നഷ്‌ടപ്പെട്ട കോടിക്കണക്കിന് ജനങ്ങളെ സർക്കാർ അടുത്ത തെരഞ്ഞെടുപ്പിലാണ് ഇനി ഓർക്കുകയെന്നും വരുൺ ഗാന്ധി പരിഹസിച്ചു. റിപ്പോർട്ടുകൾ പ്രകാരം തലസ്ഥാനമായ ലഖ്‌നൗവിൽ മാത്രം നിയമനടപടികൾ ഭയന്ന് മെയ് 16 വരെ റേഷൻ കാർഡുകൾ സറണ്ടർ ചെയ്‌ത കാർഡ് ഉടമകളുടെ എണ്ണം 1520 ആണ്.

സർക്കാരിന്‍റെ പുതിയ മാർഗനിർദേശങ്ങൾ പ്രകാരം കുടുംബത്തിലെ ഒരാൾ ആദായനികുതി അടയ്ക്കുകയോ, ഒന്നിലധികം അംഗങ്ങൾ ആയുധ ലൈസൻസ് കൈവശം വയ്ക്കുകയോ ആണെങ്കില്‍ റേഷന്‍കാര്‍ഡിന് അര്‍ഹതയില്ല. നഗരപ്രദേശങ്ങളിൽ 3 ലക്ഷം രൂപയിലും ഗ്രാമപ്രദേശങ്ങളിൽ 2 ലക്ഷം രൂപയിലും അധികം കുടുംബത്തിലെ ഒരു അംഗത്തിന് വാർഷിക വരുമാനമുണ്ടായിരുന്നാലും കാര്‍ഡ് കൈവശം വയ്ക്കരുതെന്നാണ് ഉത്തരവ്.

ഉടമസ്ഥന് 100 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടോ ഫ്ലാറ്റോ വാണിജ്യ സ്ഥലമോ ഉണ്ടെങ്കിലോ വീട്ടിൽ നാല് ചക്ര വാഹനങ്ങൾ, ട്രാക്ടർ, ഹാർവെസ്റ്റർ, എയർ കണ്ടീഷനർ, ജനറേറ്റർ എന്നിവ സ്വന്തമായുണ്ടെങ്കിലോ, റേഷൻ കാർഡിന് അർഹതയില്ലെന്ന് മാനദണ്ഡത്തിൽ പറയുന്നു.

ABOUT THE AUTHOR

...view details