കേരളം

kerala

യുപിയിൽ പോര് മുറുക്കി ബിജെപി; വീട് കയറി പ്രചാരണവുമായി അമിത് ഷാ

By

Published : Jan 28, 2022, 7:30 AM IST

403 അംഗ ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളിലായി നടക്കും

Amit Shah holds door-to-door campaign in Greater Noida  says people's faith in BJP clearly visible  up polls Amit Shahs door to door campaign  Uttar Pradesh Assembly election  ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്  യുപിയിൽ വീടുതോറും തെരഞ്ഞെടുപ്പ് പ്രചാരണവുമായി അമിത് ഷാ  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണം  ഗ്രേറ്റർ നോയിഡ ബിജെപി പ്രചരണം
'ബിജെപിയിലുള്ള ജനങ്ങളുടെ വിശ്വാസം വ്യക്തം'; യുപിയിൽ വീടുതോറും തെരഞ്ഞെടുപ്പ് പ്രചാരണവുമായി അമിത് ഷാ

ഗൗതംബുദ്ധ നഗർ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീടുതോറും കയറി പ്രചാരണം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ദാദ്രി മണ്ഡലത്തിലെ ഗ്രേറ്റർ നോയിഡ തുഗൽപൂരിലായിരുന്നു പ്രചാരണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്തെ എവിടെ പോയാലും ബിജെപിയിലുള്ള ജനങ്ങളുടെ വിശ്വാസം വ്യക്തമായി കാണാമെന്ന് അദ്ദേഹം പ്രതികരിച്ചു.

മുതിർന്ന ബിജെപി നേതാവിനെ സ്വാഗതം ചെയ്തവരിൽ ദലിത് വിഭാഗത്തിൽ നിന്നുള്ള ഗീത സാഗറും ഉൾപ്പെടുന്നു. താഴെക്കിടയിലുള്ള ജനങ്ങളുടെ വീടുകളിലും രാജ്യത്തെ ആഭ്യന്തരമന്ത്രി വരുന്നുണ്ടെന്ന് അറിഞ്ഞത് മുതൽ വളരെ ആവേശഭരിതയായിരുന്നുവെന്നും അമിത് ഷായുടെ സന്ദർശനത്തിൽ പ്രദേശമൊട്ടാകെയും വളരെയധികം ഉത്സാഹത്തിലാണെന്നും അവർ പറഞ്ഞു.

യുപിയിൽ വീടുതോറും തെരഞ്ഞെടുപ്പ് പ്രചാരണവുമായി അമിത് ഷാ

ALSO READ: മഹാമാരി കാലത്ത് വീണ്ടും ഒരു ബജറ്റ്: ആശ്വാസ പാക്കേജുകള്‍ എന്തെല്ലാം... കാതോര്‍ത്ത് രാജ്യം

ബിജെപി എംഎൽഎയായ തേജ്‌പാൽ നഗറാണ് ദാദ്രി നിയമസഭാ മണ്ഡലത്തിൽ വീണ്ടും മത്സരത്തിനൊരുങ്ങുന്നത്. അമിത് ഷായുടെ സന്ദർശനം ഗാസിയാബാദിലെ സമീപ നിയമസഭാ മണ്ഡലങ്ങൾക്ക് പുറമെ ഗൗതംബുദ്ധ നഗറിലെ എല്ലാ മണ്ഡലങ്ങളിലും സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി പ്രവർത്തകർ പറയുന്നു. 403 അംഗ ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും.

ABOUT THE AUTHOR

...view details