കേരളം

kerala

'ശുചിത്വത്തിന്‍റെ സുഹൃത്തെ'ന്ന് സ്ഥാപിക്കാന്‍ അധ്യാപകന്‍റെ ക്രൂരമായ 'അലക്കല്‍' ; അര്‍ധ നഗ്‌നയായി നില്‍ക്കേണ്ടി വന്ന് പെണ്‍കുട്ടി

By

Published : Sep 24, 2022, 10:58 PM IST

മധ്യപ്രദേശിലെ ഷഹദോള്‍ ജില്ലയിലാണ് അധ്യാപകന്‍ പെണ്‍കുട്ടിയുടെ യൂണിഫോം അഴിപ്പിച്ച് സ്വയം കഴുകിയത്

teacher undresses girl student Uniform  അര്‍ധനഗ്‌നയായി ക്ലാസിന് പുറത്ത്  അധ്യപകന്‍ പെണ്‍കുട്ടിയുടെ യൂണിഫോം അഴിപ്പിച്ച്  ഷഹദോള്‍  teacher bizarre act of washing uniform  Madhya Pradesh school uniform washing
യൂണിഫോം മുഷിഞ്ഞതിന്‍റെ പേരില്‍ അര്‍ധനഗ്‌നയായി ക്ലാസിന് പുറത്ത് നില്‍ക്കേണ്ടി വന്ന് പെണ്‍കുട്ടി

ഷഹദോള്‍ :കുട്ടികള്‍ക്ക് ശുചിത്വ സന്ദേശം നല്‍കുന്ന ആളെന്നുള്ള പ്രശസ്‌തി നേടിയെടുക്കാനുള്ള അധ്യാപകന്‍റെ കടന്ന പ്രവര്‍ത്തിയില്‍ അപമാനിതയായത് ആദിവാസി പെണ്‍കുട്ടി. ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ യൂണിഫോം മുഷിഞ്ഞതെന്ന് പറഞ്ഞ് അത് അഴിച്ച് മാറ്റുകയും സ്വന്തം നിലയില്‍ കഴുകുകയുമാണ് ഷുമന്‍ കുമാര്‍ ത്രിപാഠി എന്ന അധ്യാപകന്‍ ചെയ്‌തത്. യൂണിഫോം കഴുകി ഉണങ്ങുന്നത് വരെ പെണ്‍കുട്ടിക്ക് ക്ലാസ് റൂമിന്‍റെ പുറത്ത് അര്‍ധ നഗ്‌നയായി നില്‍ക്കേണ്ടി വന്നു.

മധ്യപ്രദേശിലെ ഷഹദോള്‍ ജില്ലയിലെ ജയ്‌സിങ് നഗറിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് നടുക്കുന്ന സംഭവം. തുണി കഴുകുന്നതിന്‍റെ ദൃശ്യം ഇയാള്‍ സ്വയം അധ്യാപകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്‌തു. താന്‍ ശുചിത്വത്തിന്‍റെ സുഹൃത്താണ് എന്ന സ്വയം പുകഴ്‌ത്തല്‍ അടിക്കുറിപ്പാണ് ഷുമന്‍ കുമാര്‍ ഇതിന് നല്‍കിയത്. ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുകയും പ്രതിഷേധം ശക്തമാവുകയും ചെയ്‌തിട്ടുണ്ട്.

ഷുമന്‍ കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കളും പ്രദേശ വാസികളും രംഗത്തെത്തി. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഷഹദോള്‍ കലക്‌ടര്‍ വന്ദന വൈദ്യ പറഞ്ഞു. അന്വേഷണത്തിന് ശേഷം കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details