കേരളം

kerala

സ്വാതി മലിവാൾ രാജ്യസഭയിലേക്ക്; നാമനിര്‍ദേശം ചെയ്‌ത് എഎപി

By ETV Bharat Kerala Team

Published : Jan 5, 2024, 6:17 PM IST

Swati Maliwal to Rajya Sabha: ആം ആദ്‌മി പാർട്ടിയുടെ മൂന്ന് സീറ്റുകളിൽ ഒന്നിലാണ് സ്വാതി മലിവാളിനെ മത്സരിപ്പിക്കുന്നത്.

swati maliwal rajya sabha  Rajya Sabha Elections  രാജ്യസഭാ തിരഞ്ഞെടുപ്പ്  സ്വാതി മലിവാൾ രാജ്യസഭയിൽ
Swati Maliwal to Rajya Sabha

ന്യൂഡൽഹി : ജനുവരി 19ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ഡൽഹി വനിത കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിനെ സ്ഥാനാർഥിയാക്കി ആം ആദ്‌മി പാർട്ടി (എഎപി). ഇന്നാണ് എഎപി സ്വാതിയുടെ പേര് നാമനിർദേശം ചെയ്‌തത് (Swati Maliwal to Rajya Sabha). നിലവിൽ എംപിമാരായ സഞ്ജയ് സിങ്ങും എൻഡി ഗുപ്‌തയും പാർലമെന്‍റിലേക്ക് വീണ്ടും മത്സരിക്കുമെന്നും പാർട്ടി അറിയിച്ചു.

പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി (പിഎസി) നാമനിർദേശ പത്രിക പ്രഖ്യാപിച്ചു. സ്വാതി മലിവാളിനെയാണ് പാർട്ടി ആദ്യം നാമനിർദേശം ചെയ്‌തത്. സഞ്ജയ് സിങ്ങിനെയും എന്‍ഡി ഗുപ്‌തയേയും രണ്ടാം തവണയും രാജ്യസഭാംഗങ്ങളായി തുടരാൻ അനുവദിക്കാൻ പിഎസി തീരുമാനിച്ചു. ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതലയുള്ള സുശീൽ കുമാർ ഗുപ്‌ത പൂർണമായും പ്രവർത്തനങ്ങളിൽ മുഴുകാനുള്ള ആഗ്രഹം അറിയിച്ചതോടെയാണ് സ്വാതി മലിവാളിനെ സ്ഥാനാർഥിയായി ആം ആദ്‌മി പാർട്ടി തീരുമാനിച്ചത്.

ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സഞ്ജയ് സിങ്ങിന് രാജ്യസഭ സ്ഥാനാർഥിത്വത്തിനുള്ള ഫോമുകളിലും രേഖകളിലും ഒപ്പുവയ്‌ക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. 2024 ജനുവരി 27ന് നിലവിൽ രാജ്യസഭാംഗമായിരിക്കുന്ന തന്‍റെ കാലാവധി അവസാനിക്കുകയാണെന്നും തെരഞ്ഞെടുപ്പ് നടത്തിപ്പിനായി ജനുവരി 2 ന് റിട്ടേണിങ് ഓഫിസർ നോട്ടിസ് നൽകിയെന്നും ചൂണ്ടിക്കാട്ടി സഞ്ജയ് സിങ് സമർപ്പിച്ച അപേക്ഷയിലാണ് പ്രത്യേക ജഡ്‌ജി എം കെ നാഗ്‌പാൽ ഉത്തരവ് പുറപ്പെടുവിച്ചത്.

Also read : തെറ്റിദ്ധാരണ പടര്‍ത്തി രാഘവ് ചദ്ദ, കുറ്റക്കാരനാണെന്ന് പ്രത്യേക സമിതി; രാജ്യസഭാംഗത്വം പുനസ്ഥാപിച്ചു

ABOUT THE AUTHOR

...view details