കേരളം

kerala

സൗജന്യ സേവനവും വാറണ്ടി കാലാവധിയും നീട്ടി സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ

By

Published : May 20, 2021, 7:47 PM IST

ജൂലൈ 15 വരെയാണ് സേവനങ്ങളുടെ കാലാവധി നീട്ടിയിരിക്കുന്നത്.

Suzuki Motorcycle extends free service warranty period till July 15 സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ സൗജന്യ സേവനവും വാറണ്ടി കാലാവധിയും നീട്ടി സൗജന്യ സേവനവും വാറണ്ടി കാലാവധിയും നീട്ടി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ Suzuki Motorcycle
സൗജന്യ സേവനവും വാറണ്ടി കാലാവധിയും നീട്ടി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ

ന്യൂഡൽഹി:കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ സൗജന്യ സേവനവും വാറണ്ടി കാലാവധിയും നീട്ടി സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ. ജൂലൈ 15 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. 2021 ഏപ്രിൽ ഒന്ന് മുതൽ മെയ് 31 വരെ സൗജന്യ സേവനവും വാറണ്ടി കാലാവധിയും അവസാനിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും ഇത് ഗുണം ചെയ്യുമെന്ന് സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രസ്താവനയിൽ പറയുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ, സേവനങ്ങൾ ലഭ്യമാകുന്നതിന് തടസം സൃഷ്ടിച്ചു. എന്നാൽ നിരവധി വെല്ലുവിളികൾക്കിടയിലും സുസുക്കിയുടെ ഇരുചക്രവാഹന ഉല്പ്പന്നങ്ങളെ വിശ്വസിച്ച എല്ലാ ഉപഭോക്താക്കളോടും നന്ദി പറയുന്നെന്നും സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ കമ്പനി ഹെഡ് സതോഷി ഉചിദ പറഞ്ഞു.

ABOUT THE AUTHOR

...view details