കേരളം

kerala

ധാരാവിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 15 പേര്‍ക്ക് പരിക്ക്

By

Published : Aug 29, 2021, 3:56 PM IST

Updated : Aug 29, 2021, 8:01 PM IST

ധാരാവിയിലെ ഷാഹു നഗറില്‍ ഞായറാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു വാര്‍ത്ത  ധാരാവി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു വാര്‍ത്ത  ധാരാവി ഗ്യാസ് സിലിണ്ടര്‍ വാര്‍ത്ത  ധാരാവി ഷാഹു നഗര്‍ ഗ്യാസ് സിലിണ്ടര്‍ വാര്‍ത്ത  ധാരാവി എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചു വാര്‍ത്ത  LPG cylinder explosion news  LPG cylinder explosion dharavi news  dharavi slum gas cylinder explosion news  gas cylinder explosion 6 injured news  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു പരിക്ക് വാര്‍ത്ത
ധാരാവിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 15 പേര്‍ക്ക് പരിക്ക്

മഹാരാഷ്‌ട്ര: ധാരാവിയില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ട് വയസുകാരനുള്‍പ്പെടെ അഞ്ച് പേരുടെ സ്ഥിതി ഗുരുതരമാണ്. പത്ത് പേര്‍ അപകട നില തരണം ചെയ്‌തെന്ന് അധികൃതര്‍ വ്യക്തമാക്കി.

ധാരാവിയിലെ ഷാഹു നഗറില്‍ ഞായറാഴ്‌ച ഉച്ചയോടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. കുടിലിന് പുറത്ത് വച്ചിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

സ്ഫോടനത്തില്‍ ഒരു കുടിലിന് തീ പിടിച്ചു. മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തെത്തിയാണ് തീ അണച്ചത്.

Read more: ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

സിലിണ്ടറില്‍ നിന്നും വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് സിലിണ്ടര്‍ കുടിലിന് പുറത്ത് വയ്ക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ സമീപത്തുള്ള സിയോണ്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Last Updated : Aug 29, 2021, 8:01 PM IST

ABOUT THE AUTHOR

...view details