കേരളം

kerala

ഷോപ്പിയാൻ ഏറ്റുമുട്ടൽ; തീവ്രവാദികൾക്ക് കീഴടങ്ങാൻ നിർദ്ദേശം

By

Published : Apr 9, 2021, 4:04 PM IST

തീവ്രവാദികളെ കീഴടങ്ങാൻ പ്രേരിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇവരെ അയച്ചത്. തുടർന്ന് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

Shopian Encounter  terrorist outfit  Jammu and Kashmir latest news  encounter latest news  ഷോപ്പിയാൻ ഏറ്റുമുട്ടൽ  AGuH leader arrested  എജിയുഎച്ച് നേതാവ് പിടിയിൽ  എജിയുഎച്ച് നേതാവ് കീഴടങ്ങി  militants were killed  തീവ്രവാദികൾ കൊല്ലപ്പെട്ടു  തീവ്രവാദികൾ  AGuH  അൻസാർ ഗസ്വത്-ഉൽ-ഹിന്ദ്  Ansar Ghazwat-ul-Hind  ഷോപ്പിയാൻ  Shopian
Shopian enconter: AGuH leader arrested; Three militants were killed

ജമ്മു: ഷോപ്പിയാനിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ തീവ്രവാദികളെ കീഴടങ്ങാൻ പ്രേരിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഇവരിൽ ഒരാളുടെ സഹോദരനെയും ഒരു പ്രാദേശിക ഇമാമിനെയും പള്ളിയ്‌ക്കുള്ളിലേക്ക് അയച്ചു. പള്ളി രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും പൊലീസ് അറിയിച്ചു. തീവ്രവാദികൾ സമീപത്തെ പള്ളിയിലേക്ക് പ്രവേശിക്കുകയും തുടർന്ന് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു.

ഏറ്റുമുട്ടലിൽ തീവ്രവാദ സംഘടനയായ അൻസാർ ഗസ്വത്-ഉൽ-ഹിന്ദിന്‍റെ (എജിയുഎച്ച്) നേതാവ് പിടിയിലായി. ഏഴു തീവ്രവാദികളെ വധിച്ചതായും കൂടുതൽ പ്രവർത്തനങ്ങൾ നടന്നുവരുന്നെന്നും കശ്‌മീർ സോൺ പൊലീസ് അറിയിച്ചു. ജമ്മു കശ്‌മീർ പൊലീസിന്‍റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘം തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയതിന് ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

കൂടുതൽ വായനയ്‌ക്ക്:കശ്മീരില്‍ ഏഴ് ഭീകരരെ സൈന്യം വധിച്ചു

ABOUT THE AUTHOR

...view details