കേരളം

kerala

തുനിഷയുടെ കഴുത്തു ഞെരിക്കാൻ അമ്മ ശ്രമിച്ചു, അമ്മാവനെ ഭയപ്പെട്ടിരുന്നു.. നടിയുടെ കുടുംബത്തിനെതിരെ തെളിവുകളുമായി ഷീസാന്‍റെ കുടുംബം

By

Published : Jan 2, 2023, 4:09 PM IST

Updated : Jan 2, 2023, 7:40 PM IST

മരിച്ച നിലയിൽ കണ്ടെത്തിയ നടി തുനിഷയുടെ കുടുംബ പശ്ചാത്തലം തന്നെയാണ് അവരുടെ മരണത്തിന് കാരണമെന്നും ഷീസാന് മറ്റ് ബന്ധങ്ങൾ ഇല്ലെന്നും കുടുംബം മുംബൈയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

tunisha  tunisha murder case update  tunishas mother  sheezan khan  national news  malayalam news  sheezans lawyer and family press meet  tunisha was under depression  actress tunisha sarma  നടി തുനിഷ ശർമ  തുനിഷ  ഷീസാൻ  ഷീസാൻ ഖാൻ  തുനിഷയുടെ കുടുംബം  തുനിഷയുടെ അമ്മ  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  ഷീസാന്‍റെ കുടുംബവും അഭിഭാഷകനും  ഷീസാന്‍റെ കുടുംബത്തിന്‍റെ വാർത്താസമ്മേളനം  തുനിഷ അമ്മാവനെ ഭയപ്പെട്ടിരുന്നു  തുനിഷ മരണം
തുനിഷയുടെ കുടുംബത്തിനെതിരെ തെളിവുകളുമായി ഷീസാന്‍റെ കുടുംബം

മുംബൈ: നടി തുനിഷ ശർമയുടെ കുടുംബത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി നടൻ ഷീസാന്‍റെ കുടുംബവും അഭിഭാഷകനും. തിങ്കളാഴ്‌ച മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തുനിഷയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഇവർ പുറത്തുവിട്ടു. തുനിഷയുടെ മരണത്തിന് കാരണം അവളുടെ കുടുംബ പശ്ചാത്തലവും നടിയുടെ അമ്മാവനുമായിരുന്നുവെന്ന് ഷീസാന്‍റെ കുടുംബം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തുനിഷയുടെ മരണത്തിന് കാരണം അമ്മയും അമ്മാവനും: തുനിഷയും അവരുടെ അമ്മാവനായ സഞ്‌ജീവ് കൗശലും നല്ല രീതിയിൽ ആയിരുന്നില്ലെന്നും നടിയുടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് അമ്മ വനിതയായിരുന്നെന്നും വാർത്താസമ്മേളനത്തിൽ ഷീസന്‍റെ അഭിഭാഷകൻ അഡ്വ. ശൈലേന്ദ്ര മിശ്ര പറഞ്ഞു. അതുകൊണ്ട് തന്നെ പലപ്പോഴും താരത്തിന് പണത്തിനായി അമ്മയോട് കൈ നീട്ടേണ്ട അവസ്ഥയായിരുന്നു. സഞ്‌ജീവ് കൗശലിന്‍റെ പേര് കേൾക്കുമ്പോൾ തന്നെ തുനിഷ പരിഭ്രാന്തിപ്പെടുകയും അയാളിൽ നിന്ന് മാറി നിൽക്കാൻ ശ്രമിച്ചപ്പോൾ തുനിഷയുടെ അമ്മ അവളുടെ ഫോൺ തകർക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്‌തുവെന്ന് അഭിഭാഷകൻ പറഞ്ഞു.

തുനിഷ വിഷാദത്തിലായിരുന്നു: തുനിഷയുടെ മറ്റൊരു അമ്മാവനും മുൻ മാനേജറുമായ പവന ശർമയെ നാല് വർഷം മുൻപാണ് മാനേജർ സ്ഥാനത്തു നിന്ന് ഒഴിവാക്കിയത്. അയാൾ താരത്തിനോട് പലപ്പോഴും പരുഷമായാണ് ഇടപഴകിയിരുന്നതെന്നും ശർമ കൂട്ടിച്ചേർത്തു. തുനിഷയെ അമ്മ വനിത അവഗണിച്ചിരുന്നതായി അവർ തന്നെ സമ്മതിച്ചിട്ടുള്ളതാണെന്നും കുട്ടിക്കാലത്തെ ഈ ആഘാതം കാരണം തുനിഷ വിഷാദത്തിലായിരുന്നെന്നും അതിനാൽ തുനിഷയുടെ മരണത്തിൽ ഷീസനെ മാത്രം ഉത്തരവാദിയാക്കാൻ കഴിയില്ലെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഷീസന്‍റെ സഹോദരി ഫലഖ് നാസ് പറഞ്ഞു.

ഷീസാന് മറ്റൊരു ബന്ധമില്ല: തുനിഷയുടെ അമ്മ ആരോപിക്കുന്നത് പോലെ ഷീസന് മറ്റൊരു ബന്ധം ഉണ്ടായിരുന്നില്ലെന്നും ഫലഖ് പറഞ്ഞു. അതേസമയം തുനിഷ ഹിജാബ് ധരിച്ചുകൊണ്ടുള്ള ചിത്രത്തിനോപ്പം ഇത് ലവ് ജിഹാദുമായി ബന്ധപ്പെട്ട കേസാണെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന ഒരു ചിത്രം കാണിച്ച് അത് ഒരു ടിവി സീരിയലിലെ സ്‌റ്റിൽ ആണെന്നും ആരും തുനിഷയെ ഹിജാബ് ധരിക്കാൻ പ്രേരിപ്പിച്ചതല്ലെന്നും ഫലഖ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

തുനിഷയുടെ ആത്മഹത്യ: ഡിസംബർ 24 നാണ് ആലിബാബ-ദസ്‌താൻ-ഇ-കാബൂൾ താരം തുനിഷ ശര്‍മയെ ടിവി ഷോയുടെ സെറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിസംബര്‍ 25ന് സഹനടനും മുന്‍ സുഹൃത്തുമായ ഷീസാന്‍ ഖാന്‍ ആത്‌മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റിലാകുകയും ചെയ്‌തു. ശേഷം തുനിഷയുടെ അമ്മ ഷീസാൻ ഖാനെതിരെ നിരവധി ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നിൽ എത്തി.

ഗുരുതര ആരോപണങ്ങളുമായി തുനിഷയുടെ അമ്മ: ഇസ്‌ലാം മതം സ്വീകരിക്കാനും ഹിജാബ് ധരിക്കാനും തുനിഷയെ ഷീസാന്‍ ഖാന്‍ നിര്‍ബന്ധിച്ചിരുന്നതായും ഷീസാൻ ഖാന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു എന്നും നടിയുടെ അമ്മ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. നടന്‍ സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും വനിത ശര്‍മ ആരോപിച്ചു. കൂടാതെ ഷീസാന്‍ തുനിഷയെ മര്‍ദിച്ചതായും വനിത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ALSO READ:തുനിഷ ആത്‌മഹത്യ ചെയ്‌തത് എന്തിന്; യഥാര്‍ഥ കാരണമറിയാന്‍ ചാറ്റുകള്‍ പരിശോധിച്ച് പൊലീസ്, സിസിടിവി ദൃശ്യം നിര്‍ണായകം

ഷീസാന്‍റെ ചാറ്റുകൾ പരിശോധിച്ച് പൊലീസ്: തുനിഷ ശര്‍മയെ ആത്‌മഹത്യയിലേക്ക് നയിച്ച യഥാര്‍ഥ കാരണം കണ്ടെത്താന്‍ നടിയും ഷീസാന്‍ ഖാനും തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റുകള്‍ പരിശോധിക്കുകയാണ് മഹാരാഷ്‌ട്ര പൊലീസ്. മാസങ്ങള്‍ക്ക് മുമ്പ് തുനിഷ വിഷാദ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Last Updated : Jan 2, 2023, 7:40 PM IST

ABOUT THE AUTHOR

...view details