കേരളം

kerala

പ്രസിഡന്‍റായിരിക്കുക എന്നത് ഒരു വലിയ ഉത്തരവാദിത്തം: ഖാർഗെയ്‌ക്ക് ആശംസ നേർന്ന് ശശി തരൂർ

By

Published : Oct 19, 2022, 2:25 PM IST

Updated : Oct 19, 2022, 2:41 PM IST

ഈ മാസം 17നാണ് തെരഞ്ഞെടുപ്പ് നടന്നത്. കർണാടകയില്‍ നിന്നുള്ള നേതാവായ മല്ലികാർജുൻ ഖാർഗെ 7897 വോട്ടുകൾ നേടി കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

Congress president election Result 2022  Congress President Poll Result 2022  Mallikarjun Kharge vs Shashi Tharoor  new congress president 2022  congress president election result news updates  aicc president election 2022  Shashi Tharoor wishes good luck to Kharkhe  ഖാർഖെയ്‌ക്ക് ആശംസകൾ നേർന്ന് ശശി തരൂർ  ശശി തരൂർ  മല്ലികാർജുൻ ഖാർഖെ  കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് ഫലം  കേരള വാർത്തകൾ  kerala latest news
പ്രസിഡന്‍റായിരിക്കുക എന്നത് ഒരു വലിയ ഉത്തരവാദിത്വം: ഖാർഖെയ്‌ക്ക് ആശംസകൾ നേർന്ന് ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിനും മല്ലികാർജുൻ ഖാർഗെയ്‌ക്കും ആശംസകൾ അറിയിച്ച് ശശി തരൂർ. പ്രസിഡന്‍റായിരിക്കുക എന്നത് ഒരു വലിയ ബഹുമതിയും വലിയ ഉത്തരവാദിത്തവുമാണ്. ആ ഉത്തരവാദിത്തത്തിൽ ഖാർഗെ ജി വിജയിക്കട്ടെ.

ആയിരത്തിലധികം സഹപ്രവർത്തകരുടെ പിന്തുണ ലഭിച്ചതും ഇന്ത്യയിലുടനീളമുള്ള കോൺഗ്രസിന്‍റെ നിരവധി അഭ്യുദയകാംക്ഷികളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും വഹിക്കാൻ കഴിഞ്ഞതും താൻ ഒരു ഭാഗ്യമായി കാണുന്നു എന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു. ഈ മാസം 17നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇന്ന് ഫലപ്രഖ്യാപനത്തിൽ കർണാടകയില്‍ നിന്നുള്ള നേതാവായ മല്ലികാർജുൻ ഖാർഗെ 7897 വോട്ടുകൾ നേടി കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

1072 വോട്ടുകളാണ് ശശി തരൂർ നേടിയത്. 416 വോട്ടുകൾ അസാധുവാക്കപ്പെട്ടു. പോൾ ചെയ്‌ത മൊത്തം വോട്ടിൽ 12 ശതമാനം വോട്ടുകളാണ് ശശി തരൂരിന് ലഭിച്ചത്.

Last Updated : Oct 19, 2022, 2:41 PM IST

ABOUT THE AUTHOR

...view details