കേരളം

kerala

അപ്പാര്‍ട്ട്‌മെന്‍റിലെ നിരവധി 'കറുത്ത പൂച്ചകള്‍' ചത്ത നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

By

Published : Feb 13, 2023, 10:53 PM IST

ഡൽഹിയിലെ മയൂർ വിഹാറിലുള്ള സഹ്‌യോഗ് അപ്പാര്‍ട്ട്‌മെന്‍റിലുണ്ടായിരുന്ന പത്ത് കറുത്ത നിറത്തിലുള്ള പൂച്ചകള്‍ സംശയാസ്‌പദമായ നിലയില്‍ ചത്തതായി കണ്ടെത്തി, പരാതിയിന്മേല്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

Several cats found died  Several cats found died in apartment  Several cats found died suspiciously  Delhi Sahyog Apartment  Police started Investigation  കറുത്ത പൂച്ചകള്‍  പൂച്ചകള്‍ ചത്ത നിലയില്‍  അന്വേഷണം ആരംഭിച്ച് പൊലീസ്  സഹ്‌യോഗ് അപ്പാര്‍ട്ട്‌മെന്‍റ്  സഹ്‌യോഗ്  പൂച്ചകള്‍ സംശയാസ്‌പദമായ നിലയില്‍ ചത്തു  പൂച്ച
അപ്പാര്‍ട്ട്‌മെന്‍റിലെ നിരവധി 'കറുത്ത പൂച്ചകള്‍' ചത്ത നിലയില്‍

ന്യൂഡല്‍ഹി: കിഴക്കൻ ഡൽഹിയിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ നിരവധി പൂച്ചകള്‍ ചത്ത നിലയില്‍. മയൂർ വിഹാർ ഫേസ് 1ലെ സഹ്‌യോഗ് അപ്പാര്‍ട്ട്‌മെന്‍റിലാണ് പത്ത് പൂച്ചകള്‍ സംശയാസ്‌പദമായ നിലയില്‍ ചത്തതായി കണ്ടെത്തിയത്. വിഷം കലര്‍ന്ന ഭക്ഷണപദാര്‍ത്ഥം കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ദുരൂഹതയേറ്റി മരണം:സഹ്‌യോഗ് അപ്പാര്‍ട്ട്‌മെന്‍റില്‍ 10 മുതല്‍ 12 പൂച്ചകളുണ്ടായിരുന്നു. അപ്പാര്‍ട്ട്‌മെന്‍റിലെ താമസക്കാരാണ് ഇവയ്‌ക്ക് ഭക്ഷണം നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഇവയില്‍ പത്തെണ്ണം പലയിടത്തായി ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ അപ്പാര്‍ട്ട്‌മെന്‍റിലെ ആളുകള്‍ പാണ്ഡവ് നഗർ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി.

അന്ധവിശ്വാസമെടുത്തതോ?:പൂച്ചകളെ ആരോ മനഃപൂര്‍വം ഭക്ഷണ പദാര്‍ഥത്തില്‍ വിഷം നല്‍കി കൊന്നുകളഞ്ഞതെന്നാണ് അപ്പാര്‍ട്ട്‌മെന്‍റ് നിവാസികളുയര്‍ത്തുന്ന സംശയം. കൊല്ലപ്പെട്ട പൂച്ചകളെല്ലാം തന്നെ കറുത്ത നിറത്തിലുള്ളവ ആയതിനാല്‍ ഇവകളെ പ്രത്യേകം തെരഞ്ഞെടുത്ത് കൊലപ്പെടുത്തിയതായാണെന്നും ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം പൂച്ചകളെ കൊന്നത് അന്ധവിശ്വാസങ്ങളുടെ പേരിലാകാമെന്നും അവര്‍ അനുമാനിക്കുന്നു.

അന്വേഷണം തുടങ്ങി പൊലീസ് :പൂച്ചകള്‍ ചത്തതിനെ തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്‍റ് നിവാസികള്‍ നല്‍കിയ പരാതിയിന്മേല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ഇവിടെ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. അതേസമയം ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകര്‍ കൂട്ടമായി താമസിക്കുന്ന സ്ഥലമാണ് മയൂർ വിഹാർ ഫേസ് 1 ലെ സഹ്യോഗ് അപ്പാർട്ട്‌മെന്‍റ്.

ABOUT THE AUTHOR

...view details