കേരളം

kerala

Abrogation of Article 370| ജമ്മു കശ്‌മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍; അക്രമ സംഭവങ്ങള്‍ കുറഞ്ഞെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

By

Published : Aug 2, 2023, 12:02 PM IST

Updated : Aug 2, 2023, 1:19 PM IST

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൽ സുപ്രീം കോടതി വാദം കേൾക്കല്‍ തുടങ്ങി. 2019 ഓഗസ്റ്റ് 5നാണ് കശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്.

SP  abrogation of Article 370  SC hearing of Petitions Challenging a  Abrogation of Article 370  ജമ്മു കശ്‌മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍  സുപ്രീം കോടതിയില്‍ വാദം തുടങ്ങി  കശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി  jammu kashmir
കശ്‌മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍

ന്യൂഡൽഹി:ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ്‌ കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. തിങ്കള്‍, വെള്ളി ഒഴികെ എല്ലാ ദിവസവും വാദം കേള്‍ക്കല്‍ തുടരും.

ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിന് മുമ്പ് ജസ്റ്റിസുമാരായ സഞ്ജയ്‌ കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് കക്ഷികളുടെ രേഖാമൂലമുള്ള നിവേദനങ്ങളും കണ്‍വീനിയന്‍സ് ക്രോഡീകരണങ്ങളും ജൂലൈ 27ന് മുമ്പ് സമര്‍പ്പിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജൂലൈ 11നാണ് ഇത് സംബന്ധിച്ച് ബെഞ്ച് ഉത്തരവിട്ടത്. 2019 ഓഗസ്റ്റ് 5നാണ് കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്.

വിജ്ഞാപനത്തിന് ശേഷം നാല് വര്‍ഷത്തിന് ശേഷമാണ് സുപ്രീംകോടതിയില്‍ വാദം കേള്‍ക്കുന്നത്. പ്രത്യേക പദവി എടുത്ത് കളയുകയും ജമ്മു-കശ്‌മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെടുകയും ചെയ്‌തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികളാണ് 2019ല്‍ ഭരണ ഘടന ബെഞ്ചിന് വിട്ടിരുന്നത്.

ജമ്മു കശ്‌മീരില്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370: ഇന്ത്യന്‍ ഭരണ ഘടന പ്രകാരം ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ 370. ഭരണഘടനയിലെ 21ാം അനുച്ഛേദത്തിലാണ് കശ്‌മീരിന് പ്രത്യേക വദവി നല്‍കുന്ന ഈ വകുപ്പ് ഉള്ളത്. പ്രത്യേക നിബന്ധനകള്‍ ഉള്ള ഇവയില്‍ താത്‌കാലിക മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

കശ്‌മീരിലെ ജനങ്ങളുടെ സ്വത്തവകാശം, മൗലിക അവകാശങ്ങള്‍ എന്നിവ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്‌തമാണ്. കശ്‌മീരിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിയമം നടപ്പിലാക്കുന്ന സാഹചര്യമുണ്ടായാല്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാറിന്‍റെ അനുമതി തേടണം. പ്രതിരോധം, വാര്‍ത്ത വിനിമയം, വിദേശകാര്യം എന്നീ കാര്യങ്ങള്‍ ഒഴികെയുള്ളവയ്‌ക്കാണ് ഇത് ബാധകമായിട്ടുള്ളത്.

ജമ്മു കശ്‌മീരില്‍ സമാധാനാന്തരീക്ഷമെന്ന് കേന്ദ്രം: ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയതിന് പിന്നാലെ അക്രമ സംഭവങ്ങളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പദവി റദ്ദാക്കിയതിനെ തുടര്‍ന്നുള്ള നാല് വര്‍ഷത്തെ അക്രമ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്‌മീരിലെ തീവ്രവാദ, വിഘടനവാദ പ്രവര്‍ത്തനങ്ങളെല്ലാം വളരെയധികം കുറഞ്ഞിട്ടുണ്ടെന്നും ആക്രമണങ്ങളും സംഘര്‍ഷങ്ങളും ഇല്ലാതായിട്ടുണ്ടെന്നും കൂടാതെ കശ്‌മീരില്‍ പുരോഗമനപരമായ നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

കശ്‌മീരില്‍ ജനജീവിതം സാധാരണ പോലെയായെന്നും സ്‌കൂളുകളിലോ, കോളജുകളിലോ, സര്‍വകലാശാലകളിലോ, ആശുപത്രികളിലോ മുമ്പുണ്ടായിരുന്നത് പോലെയുള്ള സമരങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.

also read:Article 370 : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്‌മീരിലെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന് മുഖ്‌താര്‍ അബ്ബാസ് നഖ്‌വി

Last Updated : Aug 2, 2023, 1:19 PM IST

ABOUT THE AUTHOR

...view details