കേരളം

kerala

Samantha visited Warner Brothers Studio വാർണർ ബ്രദേഴ്‌സ് സ്‌റ്റുഡിയോയിലെ ഫ്രണ്ട്‌സ്‌ സെറ്റില്‍ സാമന്ത; നോക്ക് നോക്ക് തമാശയുമായി ദേവരകൊണ്ട

By ETV Bharat Kerala Team

Published : Aug 28, 2023, 9:29 PM IST

Samantha treat her fans with picture ഖുഷി റിലീസിന് മുമ്പ് യുഎസിലെ വാർണർ ബ്രദേഴ്‌സ് സ്‌റ്റുഡിയോയിലെ ഫ്രണ്ട്‌സ്‌ സെറ്റ് സന്ദര്‍ശിച്ച് സാമന്ത റൂത്ത് പ്രഭു. ഫ്രണ്ട്‌സ്‌ സെറ്റ് സന്ദര്‍ശിച്ചതിന്‍റെ ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുകയും ചെയ്‌തു.

Samantha ruth prabhu friends set visit  Samantha visits friends set in us  Samantha us holidays  Samantha holiday pictures  Samantha upcoming releases  Samantha career break  Samantha ruth prabhu latest news  Kushi release  Samantha visited Warner Brothers Studio  Samantha treat her fans with picture  Samantha visited Warner Brothers Studio  Kushi release  ഫ്രണ്ട്‌സ്‌ സെറ്റില്‍ സാമന്ത  നോക്ക് നോക്ക് തമാശയുമായി ദേവരകൊണ്ട  വാർണർ ബ്രദേഴ്‌സ് സ്‌റ്റുഡിയോ  സാമന്ത റൂത്ത് പ്രഭു  ഖുഷി  ഖുഷി റിലീസ്  ഖുഷി ഗാനം
Samantha visited Warner Brothers Studio

തന്‍റെ റൊമാന്‍റിക് ഡ്രാമ 'ഖുഷി'യുടെ (Romantic drama Kushi) റിലീസിനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് സിനിമയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും. 'ഖുഷി'യില്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്ന സാമന്തയും (Samantha Ruth Prabhu) വിജയ്‌ ദേവരകൊണ്ടയും (Vijay Deverakonda) സിനിമയുടെ റിലീസിന് (Kushi release) ഒരുങ്ങിക്കഴിഞ്ഞു.

'ഖുഷി'യുടെ റിലീസിന് മുമ്പായി സാമന്ത ഇപ്പോള്‍ യുഎസ്സില്‍ എത്തിയിരിക്കുകയാണ്. യുഎസ്സില്‍ എത്തിയ വിവരം താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്‌തു. തിങ്കളാഴ്‌ച വാർണർ ബ്രദേഴ്‌സ് സ്‌റ്റുഡിയോയിലെ 'ഫ്രണ്ട്‌സ്' സെറ്റ് സന്ദര്‍ശിച്ച വിവരവും സാമന്ത (Samantha visited Warner Brothers Studio) തന്‍റെ ആരാധകരെ അറിയിച്ചു. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

90കളിലെ ജനപ്രിയ അമേരിക്കൻ ടെലിവിഷന്‍ സീരീസായ 'ഫ്രണ്ട്‌സ്' സെറ്റില്‍ (90s popular American sitcom Friends) നിന്നുള്ളൊരു ചിത്രമാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. 'ഫ്രണ്ട്‌സ്‌' തീം സോങായ (Friends theme song) 'ദി റെബ്രാന്‍ഡ്‌ട്‌സ്‌ - ഐ വില്‍ ബി ദേര്‍ ഫോര്‍ യൂ' (The Rembrandts I'll Be There for You) എന്ന ഗാനത്തിനൊപ്പമാണ് താരം 'ഫ്രണ്ട്‌സ്' സെറ്റ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

വാർണർ ബ്രദേഴ്‌സ് സ്‌റ്റുഡിയോയിലെ ഫ്രണ്ട്‌സ്‌ സെറ്റില്‍ സാമന്ത

അതേസമയം 'ഖുഷി'യുടെ പ്രമോഷന്‍റെ (Kushi promotions) തിരക്കിലാണിപ്പോള്‍ സാമന്തയും വിജയ്‌ ദേവരകൊണ്ടയും. ഇതിന്‍റെ ഭാഗമായി ഇരുവരും ഒരു വീഡിയോ കോള്‍ ചെയ്‌തിരുന്നു. ഈ വീഡിയോ കോള്‍ ഇരുവരും തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ലോസ് ഏഞ്ചൽസിലുള്ള സാമന്തയെ പുലര്‍ച്ചെ 1.30 നാണ് ദേവരകൊണ്ട വീഡിയോ കോള്‍ ചെയ്‌തത്. ഒരു പാട്ടിലൂടെയാണ് ഇരുവരുടെയും മനോഹരമായ ഫോണ്‍ സംഭാഷണം അവസാനിച്ചത്.

ദേവരകൊണ്ടയുടെ കോള്‍ വന്നതും 'എല്ലാം ഓകെ ആണോ' എന്ന് സാമന്ത അന്വേഷിക്കുകയും ചെയ്‌തു. സാമന്തയെ മിസ് ചെയ്യുന്നുവെന്നും ഒരു നോക്ക് നോക്ക് തമാശ (knock knock joke) കേള്‍ക്കാന്‍ തയ്യാറാകുമോ എന്ന് വിജയ്‌ അഭ്യര്‍ഥിക്കുകയും ചെയ്യുന്നു. ഒടുവില്‍ തമാശ കേള്‍ക്കാമെന്ന് സാമന്ത സമ്മതിക്കുകയും ചെയ്യുന്നു.

'നോക്ക് നോക്ക്' എന്ന് വിജയ്‌ പറയുമ്പോള്‍, 'ആരാണ് അവിടെ' എന്ന് സാമന്ത ചോദിക്കുന്നു. 'നാ' എന്ന് വിജയ് മറുപടി പറയുമ്പോള്‍ 'നാ ആരാണെന്ന്' സാമന്ത പുഞ്ചിരിയോടെ ചോദിക്കുന്നു. ഒടുവില്‍ 'ഖുഷി'യിലെ 'നാ റോജാ നുവ്വേ' (Kushi song Naa Roja Nuvve) എന്ന ഗാനത്തോടെ ഈ തമാശ അവസാനിക്കുന്നു.

അതേസമയം സിനിമയില്‍ നിന്നും താത്‌കാലികമായി ഒരു ഇടവേള എടുത്തിരിക്കുകയാണ് സാമന്ത. റുസോ ബ്രദേഴ്‌സിന്‍റെ സ്‌പൈ സീരീസായ 'സിറ്റാഡലി'ന്‍റെ (Citadel Indian adaption) ഇന്ത്യന്‍ അഡാപ്‌റ്റേഷന്‍, 'ഖുഷി' എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാണ് താരം സിനിമയില്‍ നിന്നും ഇടവേള എടുത്തത്.

തെലുഗുവിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും സെപ്റ്റംബർ 1ന് ലോകമൊട്ടാകെയുള്ള 2300ലധികം സ്‌ക്രീനുകളിൽ 'ഖുഷി' റിലീസ് ചെയ്യും. അതേസമയം ആമസോൺ പ്രൈം വീഡിയോയിലൂടെ അടുത്ത മാസം 'സിറ്റാഡല്‍' റിലീസ് ചെയ്യുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

Also Read:Kushi lyrical Video : 'ഒരു പെണ്ണിതാ എന്നെ മിര്‍ച്ചി പോലെ കടിച്ച് തിന്നുമേ' ; ഭാര്യയുടെ പരാതികളുമായി ഭര്‍ത്താവ്, ഖുഷി ഗാനം വൈറല്‍

ABOUT THE AUTHOR

...view details