കേരളം

kerala

മൂന്ന് ദിനം കൊണ്ട് 200 കോടി ; ആഗോളതലത്തില്‍ 300 കോടിക്കരികില്‍ സലാര്‍

By ETV Bharat Kerala Team

Published : Dec 25, 2023, 1:10 PM IST

Salaar enters Rs 200 crore club : സലാര്‍ മൂന്നാം ദിനത്തില്‍ ഇന്ത്യയില്‍ നിന്നും എല്ലാ ഭാഷകളിലുമായി കലക്‌ട് ചെയ്‌തത് 53.86 കോടി രൂപ

Salaar box office day 3  Prabhas and Prashanth Neels actioner  Salaar enters Rs 200 crore club  മൂന്ന് ദിനം കൊണ്ട് 200 കോടി  ആഗോളതലത്തില്‍ 300 കോടിക്കരികില്‍ സലാര്‍  സലാര്‍ 200 കോടി ക്ലബ്ബില്‍  സലാര്‍ 300 കോടിക്കരികില്‍  സലാര്‍  സലാര്‍ കലക്ഷന്‍  സലാര്‍ ബോക്‌സ്‌ ഓഫീസ് കലക്ഷൻ  സലാര്‍ ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസ് കലക്ഷൻ  സലാര്‍ ആഗോള കലക്ഷൻ  സലാര്‍ ഗ്രോസ് കലക്ഷൻ  സലാര്‍ റെക്കോഡ് കലക്ഷൻ  പ്രഭാസ്  Prabhas  Salaar
Salaar enters Rs 200 crore club

സലാർ :സീസ്‌ഫയര്‍ പാര്‍ട്ട് 1 (Salaar: Cease Fire Part 1) അതിന്‍റെ മൂന്നാം ദിനത്തിലും ബോക്‌സ് ഓഫീസിൽ ആധിപത്യം തുടരുന്നു. ഇത് രാജ്യമൊട്ടാകെയുള്ള സിനിമ പ്രേമികൾക്കിടയിൽ ആവേശവും ആകാംക്ഷയും ഉണർത്തുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, സൂപ്പർ സ്‌റ്റാർ പ്രഭാസിന്‍റെയും (Parbhas) സംവിധായകൻ പ്രശാന്ത് നീലിന്‍റെയും (Prashanth Neel) സലാര്‍ (Salaar), മൂന്നാം ദിനത്തില്‍ ഇന്ത്യയിൽ നിന്ന് മാത്രം 200 കോടിയിലധികം രൂപ കലക്‌ട് ചെയ്‌തു (Salaar enters Rs 200 crore club).

Also Read:'അവിശ്വസനീയമാംവിധം പ്രഭാസ് നല്ല ആളാണ്, പ്രശാന്തില്‍ നിന്ന് കഥ കേട്ടപ്പോള്‍ അതിശയിച്ച് പോയി'; സലാര്‍ വിശേഷങ്ങളുമായി പൃഥ്വിരാജ്

സലാറിന്‍റെ ആദ്യ രണ്ട് ദിനങ്ങളില്‍ ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങി പ്രധാന നഗര പ്രദേശങ്ങളിലെ തിയേറ്ററുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. 100 ദശലക്ഷത്തിലധികം പേര്‍ കണ്ട സലാര്‍ ട്രെയിലര്‍ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് നമ്പറുകൾ ഉയർത്തി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 'സലാർ: സീസ് ഫയർ ഭാഗം 1' അതിന്‍റെ മൂന്നാം ദിവസം ഏകദേശം 53.86 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും എല്ലാ ഭാഷകളിലുമായി കലക്‌ട് ചെയ്‌തത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള ആകെ ബോക്‌സ് ഓഫീസ് കലക്ഷൻ 200.91 കോടി രൂപയാണ്.

ചിത്രം ഇന്ത്യയില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചപ്പോള്‍, ആഗോളതലത്തില്‍ 300 കോടിയിലേക്ക് അടുക്കുകയാണ്. മൂന്ന് ദിനം കൊണ്ട് 295 കോടി രൂപയാണ് സലാര്‍ നേടിയത് (Salaar global collection).

Also Read:'സംതൃപ്‌തിയോടെ മാത്രമേ പ്രഭാസ് ആരാധകര്‍ തിയേറ്റര്‍ വിടു'; ഉറപ്പുമായി പൃഥ്വിരാജ്

'സലാര്‍ വെറും രണ്ട് ദിവസം കൊണ്ട് വേള്‍ഡ് വൈഡ് ബോക്‌സ് ഓഫീസിൽ 275 കോടി രൂപയാണ് നേടിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രഭാസ് റെക്കോർഡുകൾ സൃഷ്‌ടിക്കുകയാണ്.

ഒന്നാം ദിവസം - 176.52 കോടി രൂപ, രണ്ടാം ദിവസം - 101.39 കോടി രൂപ, മൂന്നാം ദിവസം - 277.91 കോടി രൂപ' - ട്രേഡ് അനലിസ്‌റ്റ് മനോബാല വിജയബാലന്‍ എക്‌സില്‍ പോസ്‌റ്റ് ചെയ്‌തു.

സലാര്‍ ഔദ്യോഗിക എക്‌സ് പേജും സിനിമയുടെ കലക്ഷന്‍ റെക്കോഡ് പങ്കിട്ടു. 'റെക്കോർഡ് ബ്രേക്കിംഗ് ബ്ലോക്ക്‌ബസ്‌റ്റര്‍. ഗ്ലോബല്‍ ബോക്‌സ് ഓഫീസ് കലക്ഷന്‍ 295.7 ബില്യൺ (ലോകമെമ്പാടുമായി 2 ദിവസം). വേട്ടയാടൽ സീസൺ ആരംഭിച്ചു' - എന്ന അടിക്കുറിപ്പോടെ സലാര്‍ പുതിയ കലക്ഷന്‍ പോസ്‌റ്റര്‍ പങ്കുവച്ചു.

Also Read:രണ്ട് ദിനം കൊണ്ട് 100 കോടി ക്ലബില്‍; 2023ലെ ഏറ്റവും വലിയ ഓപ്പണറായി സലാര്‍

പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരന്‍, ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ഡിസംബര്‍ 22ന് റിലീസ് ചെയ്‌ത ചിത്രം ഷാരൂഖ് ഖാന്‍റെ 'ഡങ്കി'യുമായി ബോക്‌സ്‌ ഓഫീസില്‍ ഏറ്റുമുട്ടുകയാണ്.

ABOUT THE AUTHOR

...view details