കേരളം

kerala

ഗായകന്‍ വിജയ്‌ യേശുദാസിന്‍റെ വീട്ടില്‍ മോഷണം ; വീട്ടുജോലിക്കാരെ ഉള്‍പ്പടെ സംശയമുനയില്‍ നിര്‍ത്തി പരാതി, കേസെടുത്ത് പൊലീസ്

By

Published : Apr 1, 2023, 10:16 PM IST

സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്‍റെ മകളും ചലച്ചിത്ര നിർമാതാവുമായ ഐശ്വര്യ രജനികാന്തിന്‍റെ വീട്ടില്‍ മോഷണം നടന്നതിന് പിന്നാലെ ഗായകന്‍ വിജയ്‌ യേശുദാസിന്‍റെ ചെന്നൈയിലെ വീട്ടിലും കവര്‍ച്ച, 60 പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും ഉള്‍പ്പടെ നഷ്‌ടമായി

Robbery in Singer Vijay Yesudas residence  Singer Vijay Yesudas  Vijay Yesudas  Police Started investigation  Ornaments including Gold and Diamond  Gold and Diamond stolen  ഗായകന്‍ വിജയ്‌ യേശുദാസിന്‍റെ വീട്ടില്‍ മോഷണം  വിജയ്‌ യേശുദാസിന്‍റെ വീട്ടില്‍ മോഷണം  ഗായകന്‍ വിജയ്‌ യേശുദാസ്  വിജയ്‌ യേശുദാസ്  കേസെടുത്ത് പൊലീസ്  പൊലീസ്  സൂപ്പര്‍സ്‌റ്റാര്‍ രജനികാന്ത്  ഗാന ഗന്ധര്‍വന്‍ യേശുദാസ്  ഗാന ഗന്ധര്‍വന്‍  ചെന്നൈ  ഐശ്വര്യ രജനികാന്ത്  ഐശ്വര്യ  ഈശ്വരി  മോഷണം
ഗായകന്‍ വിജയ്‌ യേശുദാസിന്‍റെ വീട്ടില്‍ മോഷണം; വീട്ടുജോലിക്കാരെ ഉള്‍പ്പടെ സംശയമുനയില്‍ നിര്‍ത്തി പരാതി

ചെന്നൈ :ഗാന ഗന്ധര്‍വന്‍ യേശുദാസിന്‍റെ മകന്‍ വിജയ്‌ യേശുദാസിന്‍റെ വീട്ടില്‍ മോഷണം. വിജയ് യേശുദാസിന്‍റെ ചെന്നൈയിലെ വസതിയില്‍ നിന്നാണ് 60 പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും ഉള്‍പ്പടെ മോഷണം പോയത്. സംഭവത്തില്‍ വിജയ്‌ യേശുദാസ് ചെന്നൈ പൊലീസില്‍ പരാതി നല്‍കി.

'സെലിബ്രിറ്റി' മോഷണങ്ങള്‍ വര്‍ധിക്കുന്നു: പൊലീസില്‍ നല്‍കിയ പരാതിയില്‍ തന്‍റെ വീട്ടിലെ ജോലിക്കാരെ സംശയമുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. വിജയ്‌ യേശുദാസിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം അടുത്തിടെ തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്തിന്‍റെ മകളും ചലച്ചിത്ര നിർമാതാവുമായ ഐശ്വര്യ രജനികാന്തിന്‍റെ വീട്ടിൽ നിന്നും സമാനമായ രീതിയില്‍ ആഭരണങ്ങള്‍ മോഷണം പോയിരുന്നു. എന്നാല്‍ ഇവര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ഐശ്വര്യയുടെ വീട്ടുജോലിക്കാരി ഈശ്വരിയെയും കാർ ഡ്രൈവർ വെങ്കിടേഷിനെയും അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാല്‍ തനിക്ക് ലഭിക്കുന്ന ശമ്പളം കുടുംബം പുലര്‍ത്തുന്നതിന് മതിയാവാതെ വന്നതിനാലാണ് മോഷണം എന്നായിരുന്നു ഈശ്വരി പൊലീസിനോട് അറിയിച്ചിരുന്നത്. സംഭവത്തില്‍ ഇവരെ കൂടാതെ മൂന്നാമത് ഒരാളെ കൂടി പൊലീസ് തിരയുന്നുണ്ട്.

പൊലീസ് അന്വേഷണം ഇങ്ങനെ:അറസ്‌റ്റിലായ ഈശ്വരിയിൽ നിന്നും പൊലീസ് 100 പവൻ സ്വർണാഭരണങ്ങളും 30 ഗ്രാം വജ്രാഭരണങ്ങളും നാല് കിലോഗ്രാം വെള്ളിയുടെ ആഭരണങ്ങളും പുതുതായി വാങ്ങിയ വീടിന്‍റെ രേഖകളും പിടിച്ചെടുത്തിരുന്നു. മോഷ്‌ടിച്ച ആഭരണങ്ങൾ ഇവരില്‍ നിന്നും വാങ്ങിയത് മൈലാപ്പൂർ സ്വദേശി വിനലക് ശങ്കര്‍ നവലിയാണെന്നും കേസന്വേഷിക്കുന്ന തേനാംപേട്ട് പൊലീസ് കണ്ടെത്തിയിരുന്നു. മാത്രമല്ല ഇയാളെ പിടികൂടിയെന്നും ഇയാളില്‍ നിന്ന് 340 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തുവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ അറസ്‌റ്റിലായ ഈശ്വരി ഡ്രൈവര്‍ വെങ്കിടേഷിന് ഒമ്പത് ലക്ഷം രൂപ നൽകിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

വ്യക്തത തേടി പൊലീസ്:സംഭവത്തില്‍ പിടിയിലായ ഈശ്വരിയുടെ ഭര്‍ത്താവ് അങ്കമുത്തുവിന്‍റെ ബാങ്ക് അക്കൗണ്ടില്‍ ഈശ്വരി പണയംവച്ച 350 ഗ്രാം സ്വർണാഭരണം പൊലീസ് വീണ്ടെടുക്കാനുള്ള ശ്രമവും നടത്തിവരികയാണ്. എന്നാല്‍ തന്‍റെ ഭാര്യ ഐശ്വര്യ രജനികാന്തിന്‍റെ വീട്ടില്‍ മോഷണം നടത്തിയത് സംബന്ധിച്ചും ഷോളിങ്ങനല്ലൂർ ഭാഗത്ത് വീട് വാങ്ങിയത് സംബന്ധിച്ചും ഇയാള്‍ക്ക് അറിവില്ലെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ഷോളിങ്ങനല്ലൂരിലെ വീട് ഐശ്വര്യ തന്‍റെ പേരില്‍ വാങ്ങിയതാണെന്നായിരുന്നു ഈശ്വരിയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ ഐശ്വര്യ രജനികാന്തിന്‍റെ പക്കല്‍ നിന്ന് എത്രമാത്രം ആഭരണങ്ങള്‍ മോഷ്‌ടിക്കപ്പെട്ടുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടാതെ മോഷ്‌ടിക്കപ്പെട്ട ആഭരണങ്ങള്‍ വാങ്ങിയ രസീത് ഉള്‍പ്പടെയുള്ള രേഖകളും പൊലീസ് ഐശ്വര്യയില്‍ നിന്ന് ആവശ്യപ്പെടുമെന്നാണ് വിവരം. അതേസമയം പരാതിയില്‍, മോഷ്‌ടിച്ചതായി അറിയിച്ചിട്ടുള്ള 60 പവനില്‍ കൂടുതല്‍ ആഭരണങ്ങള്‍ പ്രതികളില്‍ നിന്നും കണ്ടെടുത്തതിനാല്‍ ഐശ്വര്യയുടെ മൊഴിയെടുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. പരാതി നല്‍കുമ്പോള്‍ സഹോദരി സൗന്ദര്യയുടെ വിവാഹ ആല്‍ബമായിരുന്നു ഐശ്വര്യ പൊലീസിന് നല്‍കിയിരുന്നത്. മോഷണം പോയ ആഭരണങ്ങൾ ഇതുമായി ഒത്തുനോക്കിയാണ് പൊലീസ് പരിശോധിച്ചുവരുന്നത്.

ABOUT THE AUTHOR

...view details