കേരളം

kerala

മൊബൈല്‍ കൊവിഡ് വാക്സിൻ കേന്ദ്രങ്ങളായി ബസുകളും

By

Published : Jun 16, 2021, 9:19 AM IST

24 മണിക്കൂറും മൊബൈല്‍ കൊവിഡ് വാക്സിൻ കേന്ദ്രങ്ങളുടെ സേവനം ലഭ്യമാണ്.

Road Transport Corporation  Karnataka  covid vaccine centre  മൊബൈല്‍ കൊവിഡ് വാക്സിൻ സെന്‍റര്‍  നോര്‍ത്ത് ഈസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷൻ  എൻഇകെആര്‍ടിസി  North Eastern Karnataka Road Transport Corporation  NEKRTC
മൊബൈല്‍ കൊവിഡ് വാക്സിൻ കേന്ദ്രങ്ങളായി ബസുകളും

ബെംഗളൂരു: ബസുകള്‍ മൊബൈല്‍ കൊവിഡ് വാക്സിൻ കേന്ദ്രങ്ങളാക്കി നോര്‍ത്ത് ഈസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷൻ (എൻഇകെആര്‍ടിസി). വിദൂര ഗ്രാമങ്ങളിലേക്ക് വാക്സിൻ എത്തിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ സംവിധാനം. ആശുപത്രികളോ വാക്‌സിൻ കേന്ദ്രങ്ങളോ ഇല്ലാത്ത ഗ്രാമങ്ങളിലേക്കാണ് സര്‍വീസ് നടത്തുക.

ജൂണ്‍ 16 മുതല്‍ ആരംഭിക്കുന്ന സര്‍വീസുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. രജിസ്ട്രേഷൻ, വാക്സിൻ, വിശ്രമ മേഖല എന്നിവയ്ക്കായി പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് എൻഇകെആര്‍ടിസി ചെയര്‍മാൻ രാജ്‌കുമാര്‍ പട്ടീല്‍ തെല്‍ക്കുര്‍ പറഞ്ഞു. ജില്ലാ ഭരണകൂടവും മുനിസിപ്പൽ കോർപ്പറേഷനും ചേര്‍ന്നാണ് ബസുകള്‍ കൊവിഡ് കേന്ദ്രങ്ങളാക്കാൻ തീരുമാനിച്ചത്. അധികൃതര്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ ബസുകള്‍ ഇതിനായി നല്‍കുമെന്നും രാജ്‌കുമാര്‍ അറിയിച്ചു.

ALSO READ: ഉത്തര്‍പ്രദേശില്‍ മതില്‍ തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ മരിച്ചു

അതേസമയം, കര്‍ണാടകയില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 5,041കൊവിഡ് കേസുകളാണ്. 115 മരണവും സ്ഥിരീകരിച്ചു. 14,785 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,62,282 രോഗികള്‍. 3.80 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ABOUT THE AUTHOR

...view details