കേരളം

kerala

അഞ്ച് ദിവസം കൊണ്ട് 500 കോടിക്ക് അരികില്‍; 'ആനിമല്‍' ബോക്‌സ് ഓഫീസ് കലക്ഷന്‍ പുറത്ത്

By ETV Bharat Kerala Team

Published : Dec 6, 2023, 5:38 PM IST

Animal close to enter 500 crore club: ഇന്ത്യയില്‍ മാത്രമല്ല "ആനിമല്‍" വിദേശ രാജ്യങ്ങളിലും ബോക്‌സ്‌ ഓഫീസില്‍ വിജയകരമായി മുന്നേറുകയാണ്.

ആനിമല്‍ ബോക്‌സ് ഓഫീസ് കലക്ഷന്‍  ആനിമല്‍  ആനിമല്‍ 500 കോടിക്ക് അരികില്‍  ആനിമല്‍ കലക്ഷന്‍  Ranbir Kapoor starrer Animal  Ranbir Kapoor  Animal  Animal close to enter 500 crore club worldwide  Animal close to enter 500 crore club  Animal worldwide collection
Animal close to enter 500 crore club

ബോളിവുഡ് താരം രൺബീർ കപൂറിന്‍റെ (Ranbir Kapoor) ഏറ്റവും പുതിയ ചിത്രം'ആനിമല്‍' (Animal) തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. ഇന്ത്യയില്‍ മാത്രമല്ല, ചിത്രം വിദേശ രാജ്യങ്ങളിലും വിജയകരമായി മുന്നേറുകയാണ്.

രണ്‍ബീറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ (Sandeep Reddy Vanga) സംവിധാനം ചെയ്‌ത 'ആനിമലി'ന്‍റെ ഇതുവരെയുള്ള ആഗോള കലക്ഷന്‍ (Animal world wide collection) റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 'ആനിമല്‍' അഞ്ച് ദിവസം കൊണ്ട് 481 കോടി രൂപയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. 500 കോടി ക്ലബ്ബ് എന്ന നാഴികക്കല്ല് പിന്നിടാനുള്ള ഒരുക്കത്തിലാണിപ്പോള്‍ 'ആനിമല്‍'.

'ആനിമലി'ന്‍റെ നിര്‍മാണ കമ്പനിയായ ടീ സീരീസാണ് ഇന്‍സ്‌റ്റഗ്രാമിലൂടെ 'ആനിമലി'ന്‍റെ ആഗോള കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 'ബോക്‌സ്‌ ഓഫീസ് അവന്‍റേതാണിപ്പോള്‍.. ആനിമലിന്‍റെ... ആനിമല്‍ വേട്ട തുടങ്ങി.' -ഇപ്രകാരമാണ് ടീ സീരീസ് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

Also Read:'സിനിമ വന്‍ ഹിറ്റ്, രൺബീർ ഗംഭീരം, വംഗയുടെ മറ്റൊരു മാസ്‌റ്റര്‍പീസ്'; ആനിമല്‍ എക്‌സ് പ്രതികരണങ്ങള്‍

പ്രദര്‍ശന ദിനത്തില്‍ 116 കോടി രൂപയാണ് ആഗോളതലത്തില്‍ ചിത്രം നേടിയത്. രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും 120 കോടി രൂപ വീതമാണ് ചിത്രം കലക്‌ട് ചെയ്‌തത്. നാലാം ദിനത്തില്‍ 69 കോടി രൂപയും ചിത്രം നേടി. ആകെ 481 കോടി രൂപയും ചിത്രം ആഗോളതലത്തില്‍ നേടി.

അഞ്ചാം ദിന ബോക്‌സ് ഓഫീസ് കലക്ഷനോടെ 'ആനിമല്‍', രൺബീർ കപൂറിന്‍റെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള-ഇന്ത്യന്‍ ഹിറ്റായി മാറി. ആറാം ദിനത്തില്‍ 'ആനിമല്‍' 500 കോടി രൂപ എന്ന നാഴികകല്ല് നേടുമെന്നാണ് കണക്കുക്കൂട്ടലുകല്‍.

ഇന്ത്യന്‍ സിനിമ ടിക്കറ്റ് കൗണ്ടറുകളും നിയന്ത്രിക്കുന്നത് രണ്‍ബീര്‍ കപൂര്‍ ചിത്രം തന്നെയാണ്. റിലീസ് ചെയ്‌ത്‌ അഞ്ചാം ദിനത്തില്‍ ബുക്കിംഗിലൂടെ ചിത്രം നേടിയത് 38.25 കോടി നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

Also Read:പിതാവിനെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുന്ന മകൻ ; രൺബീറിന്‍റെ 'ആനിമൽ' ട്രെയിലർ പുറത്ത്

അതേസമയം ഷാരൂഖ് ഖാന്‍റെ 'ഡങ്കി'യുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കുന്നതോടെ 'ആനിമലി'ന്‍റെ ടിക്കറ്റ് വില്‍പ്പനയിലും ബോക്‌സ്‌ ഓഫീസ് കലക്ഷനിലും ഇടിവ് സംഭവിക്കുമെന്നാണ് വിലയിരുത്തല്‍. ഈ വർഷമാദ്യം റിലീസായ 'പഠാൻ', അടുത്തിടെ റിലീസായ 'ജവാൻ' എന്നീ ചിത്രങ്ങളിലൂടെ ആഗോളതലത്തില്‍ 2,200 കോടി രൂപയുടെ കലക്ഷന്‍ ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ നേടി.

രൺബീറിനെ കൂടാതെ ബോബി ഡിയോൾ, രശ്‌മിക മന്ദാന, അനിൽ കപൂർ എന്നിവരും ആനിമലിൽ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ടി-സീരീസ് ഫിലിംസ്, ഭദ്രകാളി പിക്‌ചേഴ്‌സ്, സിനി 1 സ്‌റ്റുഡിയോ എന്നി ബാനറുകളിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, പ്രണയ് റെഡ്ഡി വംഗ, മുറാദ് ഖേതാനി എന്നിവർ ചേർന്നായിരുന്നു സിനിമയുടെ നിര്‍മാണം.

വിക്കി കൗശലിന്‍റെ സാം ബഹാദൂറിനോട് ഡിസംബർ 1നാണ് ആനിമൽ തിയേറ്ററുകളില്‍ എത്തിയത്.

Also Read:ആനിമല്‍ 200 കോടി ക്ലബ്ബില്‍; മൂന്നാം ദിനത്തില്‍ ആഗോളതലത്തില്‍ 360 കോടി ബോക്‌സ്‌ ഓഫീസ് കലക്ഷന്‍

ABOUT THE AUTHOR

...view details