കേരളം

kerala

"മോദി കള്ളം പറയും ശാസ്ത്രം കള്ളം പറയില്ല": കൊവിഡ് കണക്കില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍

By

Published : May 6, 2022, 2:38 PM IST

ലോകാരോഗ്യ സംഘടനയുടെ കണക്കും കോണ്‍ഗ്രസ് 'പുത്രന്‍' പറയുന്നതും തെറ്റാണെന്ന് ബിജെപി പ്രതികരിച്ചു.

Rahul Gandhi doing politics over COVID-19 deaths: BJP  Rahul Gandhi criticizes Narendra Modi  Rahul Gandhi reaction on WHO covid death report  ലോകാരോഗ്യ സംഘടനയുടെ കൊവിഡ് മരണകണക്കില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം  രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി  ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ രാഹുല്‍ ബിജെപി പോര്
"മോദി കള്ളം പറയുമെങ്കിലും ശാസ്ത്രം കള്ളം പറയില്ല": കൊവിഡ് കണക്കില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി:ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ 47 ലക്ഷമാണെന്ന് കണക്കാക്കിയ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറയുമെങ്കിലും ശാസ്ത്രം കള്ളം പറയില്ലെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. " കൊവിഡ് മഹാമാരി കാരണം 47 ലക്ഷം ഇന്ത്യക്കാരാണ് മരണപ്പെട്ടത് അല്ലാതെ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ 4.8 ലക്ഷം ആളുകളല്ല. ശാസ്ത്രം കള്ളം പറയില്ല. മോദി കള്ളം പറയും", രാഹുല്‍ ട്വീറ്റ് ചെയ്‌തു.

കൊവിഡ് ബാധിച്ച് മരണപ്പെട്ട എല്ലാവരുടേയും കുടുംബങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട നാല് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 2020 ജനുവരി മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ 47 ലക്ഷം കൊവിഡ് മണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന കണക്കുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്. കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ച കൊവിഡ് കണക്കുകളേക്കാല്‍ പത്ത് ഇരട്ടി അധികമാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാല്‍ മാത്തമാറ്റിക്കല്‍ മോഡലിന്‍റെ അടിസ്ഥാനത്തിലും ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള വിവരശേഖരണവും അടിസ്ഥാനപ്പെടുത്തിയുള്ള ലോകാരോഗ്യ സംഘടനയുടെ കണക്ക്‌കൂട്ടല്‍ രീതിയെ ഇന്ത്യ ചോദ്യം ചെയ്തിരുന്നു.

അതേസമയം കൊവിഡ് മരണങ്ങളില്‍ രാഹുല്‍ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കും കോണ്‍ഗ്രസ് 'പുത്രനും' തെറ്റ്പറ്റിയെന്ന് ബിജെപി വക്‌താവ് സംബിത് പാത്ര പ്രതികരിച്ചു. 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ മോശമാക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ആ പരിശ്രമത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ കൂടിയാണ് രാഹുല്‍ ഗാന്ധി മോശമാക്കുന്നതെന്നും സംബിത് പാത്ര ആരോപിച്ചു.

ABOUT THE AUTHOR

...view details