കേരളം

kerala

Punjab Drug addiction| ലഹരി ഒഴുകുന്ന പഞ്ചാബ്, കണക്കുകള്‍ ഞെട്ടിക്കുന്നത്; മയക്കുമരുന്നിന് അടിമയായ യുവതിയുടെ വെളിപ്പെടുത്തല്‍ ആശങ്കാജനകം

By

Published : Jun 30, 2023, 12:10 PM IST

18 വയസുമുതല്‍ താന്‍ മയക്കുമരുന്ന് ഉപയോഗിക്കുകയാണെന്നും ഒടുവില്‍ തനിക്ക് ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടേണ്ടി വന്നെന്നുമാണ് യുവതി വെളിപ്പെടുത്തിയത്

Girl addicted to injectable drugs recalls her fall into prostitution  Punjab Drug addiction  Drug addiction  ലഹരി ഒഴുകുന്ന പഞ്ചാബ്  മയക്കുമരുന്ന്
Punjab Drug addiction

ലുധിയാന (പഞ്ചാബ്): മയക്കുമരുന്നിന്‍റെ ഉപയോഗം വര്‍ധിച്ചുവരുന്ന പഞ്ചാബില്‍ ദിനംപ്രതി സ്ഥിതി വഷളാകുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നദികള്‍ കൊണ്ട് സമ്പന്നമായ സംസ്ഥാനത്തെ അദൃശ്യമായ നദിയെന്നവണ്ണം മയക്കുമരുന്ന് ഒഴുകുകയാണ്. കുട്ടികള്‍, പ്രത്യേകിച്ച് 12നും 17നും ഇടയില്‍ പ്രായമുള്ളവര്‍ ലഹരിക്ക് അടിമകളാകുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

പഞ്ചാബിലെ മയക്കുമരുന്ന് ആസക്തിയുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. അതേസമയം ലഹരിക്ക് അടിമകളായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള ലഹരിമുക്ത കേന്ദ്രങ്ങള്‍ ഇല്ല എന്നത് അതിലേറെ ആശങ്കാജനകം. ഇതിനിടെയാണ് സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് ലഹരിക്ക് അടിമയായ 20കാരിയുടെ വെളിപ്പെടുത്തല്‍. 18 വയസുമുതല്‍ താന്‍ മയക്കുമരുന്ന് ഉപയോഗിക്കുകയാണെന്നും ഒടുവില്‍ തനിക്ക് ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടേണ്ടി വന്നെന്നുമാണ് യുവതി പറഞ്ഞത്.

തുടക്കത്തില്‍ മയക്കുമരുന്ന് ശരീരത്തില്‍ എത്തിക്കാനായി പേപ്പര്‍ ഉപയോഗിച്ച യുവതി നിലവില്‍ മയക്കുമരുന്ന് ഇഞ്ചക്‌റ്റ് ചെയ്‌താണ് ഉപയോഗിക്കുന്നത്. മാതാപിതാക്കള്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചു പോയ ഇവര്‍ തനിച്ചായതോടെയാണ് ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയത് എന്നാണ് പറഞ്ഞത്. കഴിഞ്ഞ രണ്ടുവര്‍ഷമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന തനിക്ക് ലൈംഗിക തൊഴിലിന് മുതിരേണ്ടി വന്നെന്നും യുവതി വെളിപ്പെടുത്തി.

സംസ്ഥാനത്തെ ചെറിയ തെരുവുകളില്‍ പോലും മയക്കുമരുന്ന് അടക്കമുള്ള ലഹരികള്‍ വളരെ സുലഭമായി ലഭിക്കുമെന്ന യുവതിയുടെ വെളിപ്പെടുത്തല്‍ ഗൗരവമായി കാണേണ്ടതാണ്. ചെറിയ കുട്ടികളെ പോലും ഇത് പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ വീണ്ടും ഉപയോഗിക്കാന്‍ തോന്നുകയും പിന്നീട് അടിമയാകുകയും ചെയ്യും. ലഹരിക്ക് അടിമയായി കഴിഞ്ഞാല്‍ ഉപേക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഡീ അഡിക്ഷന്‍ സെന്‍ററുകളില്‍ നിന്ന് ലഭിക്കുന്ന ഗുളികകള്‍ ഛര്‍ദിയ്‌ക്ക് അടക്കം കാരണമാകുകയും പിന്നീട് ലഹരി ഉപയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയുമാണ് സംഭവിക്കുന്നതെന്നും യുവതി പറഞ്ഞു.

തന്‍റെ അവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നതോടെ യുവതിയെ സൗജന്യമായി ചികിത്സിക്കുമെന്ന് ഡോ. ധിംഗ്ര ഉറപ്പുനല്‍കി. തന്നെ പോലെ അറിയാതെ ഇത്തരം ആസക്തിയുടെ കുഴികളില്‍ ചെന്നുപെട്ടവര്‍ നിരവധി ഉണ്ടെന്നാണ് യുവതി ഡോക്‌ടറോട് പറഞ്ഞത്.

കണക്കുകള്‍ ആശങ്കാജനകം: പഞ്ചാബിലെ എല്ലാ ജില്ലകളിലും മയക്കുമരുന്ന് വ്യാപകമാണ്. എന്നാൽ ബതിന്‍ഡയും ലുധിയാനയുമാണ് മയക്കുമരുന്ന് വ്യാപകമായ ജില്ലകൾ. ലഹരിക്കായുടെ ആശങ്ക ഒരുവശത്ത് ഉയരുമ്പോള്‍ മറുവശത്ത് ലഹരി കുത്തിവയ്‌ക്കുന്നതിന് ഒരു സിറിഞ്ച് നിരവധി പേര്‍ ഉപയോഗിക്കുന്നതും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും എച്ച്ഐവി ബാധിതരുടെ എണ്ണം വർധിപ്പിക്കുന്നു. പഞ്ചാബിൽ ഒരു വർഷത്തിനുള്ളിൽ പതിനായിരത്തിലധികം എച്ച്‌ഐവി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലുധിയാനയിൽ നിന്ന് 1,711 കേസുകളാണ് ഇത്തരത്തില്‍ റിപ്പോർട്ട് ചെയ്‌തത്.

1,448 പുരുഷന്മാർ, 233 സ്‌ത്രീകൾ, രണ്ട് ട്രാൻസ്‌ജെൻഡറുകള്‍, 15 വയസിന് താഴെയുള്ള 28 കുട്ടികൾ എന്നിവര്‍ ഇതില്‍ ഉൾപ്പെടുന്നു. ബതിൻഡയിൽ റിപ്പോര്‍ട്ട് ചെയ്‌ത 1,514 കേസുകളില്‍ 1,817 സ്‌ത്രീകള്‍ ഉൾപ്പെട്ടിട്ടുണ്ട്. ഇത് മാത്രമല്ല, 15 വയസിന് താഴെയുള്ള 88 കുട്ടികളും ഇവിടെ എച്ച്ഐവി ബാധിതരാണ്.

ABOUT THE AUTHOR

...view details