കേരളം

kerala

ETV Bharat / bharat

മുഖം നിറയെ അഴുക്കും ജഡ കയറിയ മുടിയുമായി പൃഥ്വിരാജ്; ആടുജീവിതം ആദ്യ പോസ്‌റ്റര്‍ പുറത്ത്

Aadujeevitham First Look: ആടുകളുടെ നടുവില്‍ നില്‍ക്കുന്ന പൃഥ്വിരാജാണ് ആടുജീവിതം പോസ്‌റ്ററില്‍. എല്ലാ ശ്വാസവും ഒരു യുദ്ധമാണ് എന്ന ടാഗ്‌ലൈനോടു കൂടിയാണ് ആടുജീവിതം പോസ്‌റ്റര്‍ പുറത്തിറങ്ങിയത്.

Aadujeevitham First Look  Aadujeevitham  Aadujeevitham First Look Poster  ജഡ കയറിയ മുടിയുമായി പൃഥ്വിരാജ്  പൃഥ്വിരാജ്  ആടുജീവിതം ആദ്യ പോസ്‌റ്റര്‍  ആടുജീവിതം  Prithviraj Sukumaran Aadujeevitham  Prithviraj Sukumaran  Prithviraj  ആടുജീവിതം പോസ്‌റ്റര്‍
Prithviraj Sukumaran Aadujeevitham First Look

By ETV Bharat Kerala Team

Published : Nov 6, 2023, 12:42 PM IST

പൃഥ്വിരാജിന്‍റേതായി (Prithviraj Sukumaran) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആടുജീവിതം'. 'ആടുജീവിത'ത്തിന്‍റെ ആദ്യ ഔദ്യോഗിക പോസ്‌റ്റര്‍ പുറത്തിറങ്ങി (Aadujeevitham First Poster). പൃഥ്വിരാജ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്‌റ്റര്‍ പുറത്തുവിട്ടത് (Prithviraj shared Aadujeevitham Poster).

'എല്ലാ ശ്വാസവും ഒരു യുദ്ധമാണ്' എന്ന ടാഗ്‌ലൈനോടു കൂടിയാണ് പോസ്‌റ്റര്‍ പുറത്തിറങ്ങിയത് (Aadujeevitham Tagline). ആടുകളുടെ നടുവില്‍ നില്‍ക്കുന്ന പൃഥ്വിരാജിനെയാണ് പോസ്‌റ്ററില്‍ കാണാനാവുക. മുഖം നിറയെ അഴുക്കും, ജഡ കയറിയ മുടിയുമുള്ള പൃഥ്വിരാജ് ആണ് പോസ്‌റ്ററില്‍ (Prithviraj in Aadujeevitham Poster).

സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ്‌ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കരിയറില്‍ ഇതാദ്യമായാകും ഒരു കഥാപാത്രത്തിനായി പൃഥ്വിരാജ് ഇത്തരത്തിലുള്ള ഒരു രൂപ മാറ്റത്തിലേയ്‌ക്ക് എത്തിയിരിക്കുന്നത്.

'ആടുജീവിത'ത്തിനായുള്ള പൃഥ്വിരാജിന്‍റെ കഠിനാധ്വാനം മാധ്യമ തലക്കെട്ടുകളില്‍ നിറഞ്ഞിരുന്നു. 'ആടുജീവിത'ത്തിനായി 30 കിലോയോളം ഭാരം കുറച്ചിരുന്നതായി പൃഥ്വിരാജ് മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 98 കിലോയില്‍ നിന്നും 67 കിലോ ആയാണ് താരം ഭാരം കുറച്ചത്. എന്നാല്‍ ഇത്തരമൊരു സാഹസം ചെയ്യാന്‍ താന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇത് അപകടകരമാണ് എന്നായിരുന്നു താരത്തിന്‍റെ അഭിപ്രായം. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് താന്‍ അധികം അപകടമൊന്നും ഇല്ലാതെ നിലനിന്നതെന്നും താരം പറഞ്ഞിരുന്നു.

Also Read:ജടപിടിച്ച മുടി, മെലിഞ്ഞുണങ്ങി അസ്ഥിപരുവമായ രൂപം ; ഇത് പൃഥ്വിരാജ് തന്നെയോയെന്ന് ആരാധകര്‍

'ആടുജീവിത'ത്തെ കുറിച്ച് മുമ്പൊരിക്കല്‍ പൃഥ്വിരാജ് പ്രതികരിക്കുകയുണ്ടായി. 'കഴിഞ്ഞ കുറച്ച് നാളുകളായി എന്താണ് താടിവച്ച് അഭിനയിക്കുന്നതെന്ന് ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. കൃത്യമായ ടൈം ഗ്യാപ് നോക്കി മാത്രമേ എനിക്ക് താടി എടുക്കാന്‍ കഴിയുള്ളൂ. 2018 മുതല്‍ എല്ലാം ഞാന്‍ പ്ലാന്‍ ചെയ്യുന്നത് ആ സമയം 'ആടുജീവിത'ത്തിന് മാറ്റിവച്ച് കൊണ്ടാണ്.

അതുകൊണ്ട് എനിക്ക് ഇതര ഭാഷ സിനിമകള്‍ നഷ്‌ടമായിട്ടുണ്ട്. ഇത് പറയുമ്പോള്‍ ഞാന്‍ വലിയ ത്യാഗം ചെയ്‌തതായി തോന്നും. എന്നാല്‍ 2008ലാണ് ബ്ലെസി എന്നോട് 'ആടുജീവിത'ത്തെ കുറിച്ച് പറയുന്നത്. ഈ 14 വര്‍ഷക്കാലം അദ്ദേഹത്തിന്‍റെ കരിയറിന്‍റെ പീക്കായിരുന്നു. എന്നിട്ടും ഒറ്റ സിനിമയ്‌ക്ക് വേണ്ടി അദ്ദേഹം അത് മാറ്റിവച്ചു. അതുവച്ച് താരതമ്യം ചെയ്യുമ്പോള്‍ എന്‍റെ ത്യാഗം ഒന്നുമല്ല' - ഇപ്രകാരമാണ് സിനിമയെ കുറിച്ച് പൃഥിരാജ് പ്രതികരിച്ചത്.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി (Blessy) സംവിധാനം ചെയ്‌ത ചിത്രം ഒക്‌ടോബര്‍ 20ന് തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് കുറച്ച് വര്‍ക്കുകള്‍ കൂടി ചെയ്‌ത് തീര്‍ക്കാനുണ്ടെന്ന് അടുത്തിടെ സംവിധായകന്‍ അറിയിച്ചിരുന്നു.

പ്രശസ്‌ത സാഹിത്യകാരന്‍ ബെന്യാമിന്‍റെ (Benyamin) 'ആടുജീവിതം' എന്ന നോവലിനെ (Aadujeevitham Novel) ആസ്‌പദമാക്കിയാണ് പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസ്സി അതേപേരില്‍ ചിത്രം ഒരുക്കുന്നത്. 'ആടുജീവിത'ത്തെ പാന്‍ ഇന്ത്യന്‍ റിലീസായി തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നത്.

2018ല്‍ പത്തനംത്തിട്ടയിലായിരുന്നു 'ആടുജീവിത'ത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം നീണ്ടു പോയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത് 2022 ജൂലൈ 14നായിരുന്നു.

പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനും സിനിമയില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മാജിക് ഫ്രെയിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. കെഎസ് സുനില്‍ ഛായാഗ്രഹണവും പ്രശാന്ത് മാധവ് കലാസംവിധാനവും, രഞ്‌ജിത്ത് അമ്പാടി മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.

Also Read: 'താടി എടുക്കാന്‍ ടൈം ഗ്യാപ് നോക്കണം, 2018 മുതല്‍ പല സിനിമകളും നഷ്‌ടപ്പെട്ടു'; ആടുജീവിതം ത്യാഗങ്ങളെ കുറിച്ച് പൃഥ്വിരാജ്

ABOUT THE AUTHOR

...view details