കേരളം

kerala

Adipurush: ആദിപുരുഷ് റിലീസ് 10,000 സ്‌ക്രീനുകളില്‍; ആദ്യ വാരാന്ത്യത്തില്‍ ലക്ഷ്യം 200 കോടി

By

Published : Jun 16, 2023, 12:54 PM IST

ഓം റൗട്ടിന്‍റെ പീരിയഡ് ചിത്രം ആദിപുരുഷ് ഇപ്പോള്‍ ബിഗ്‌ സ്‌ക്രീനുകളില്‍. ചിത്രത്തിന് ഗംഭീര ഓപ്പണിങും മികച്ച ആദ്യ വാരാന്ത്യ കലക്ഷനുമാണ് അണിയറക്കാര്‍ ലക്ഷ്യമിടുന്നത്.

Adipurush box office  Adipurush box office day 1  Adipurush box office first weekend  Adipurush box office day 1 business  Adipurush release day  Prabhas latest news  Kriti Sanon latest news  Prabhas adipurush box office  Prabhas Kriti Sanon film Adipurush  Prabhas Kriti Sanon film  Prabhas  Kriti Sanon  Adipurush releases on 10K screens  Adipurush releases  ആദിപുരുഷ് റിലീസ് 10000 സ്‌ക്രീനുകളില്‍  ആദിപുരുഷ്  ഓം റൗട്ടിന്‍റെ പീരീഡ് ചിത്രം  ഓം റൗട്ടിന്‍റെ പീരീഡ് ചിത്രം ആദിപുരുഷ്  ഓം റൗട്ട്  ഓം റൗട്ട്  Om Raut  Adipurush first day first show  പ്രഭാസും കൃതി സനോണും  കൃതി സനോണ്‍  പ്രഭാസ്
ആദിപുരുഷ് റിലീസ് 10000 സ്‌ക്രീനുകളില്‍; ആദ്യ വാരാന്ത്യത്തില്‍ ലക്ഷ്യം 200 കോടി

പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിന് വിരാമം. പ്രഭാസും കൃതി സനോണും Prabhas and Kriti Sanon ഒന്നിച്ചഭിനയിച്ച 'ആദിപുരുഷ്‌' Adipurush ബിഗ്‌ സ്‌ക്രീനുകളില്‍ എത്തിയിരിക്കുകയാണ്. 2ഡിയിലും 3ഡിയിലുമാണ് ചിത്രം റിലീസ് ചെയ്‌തത്. 'ആദിപുരുഷ്' ആദ്യ ദിനം ആദ്യ ഷോ Adipurush first day first show കാണാന്‍ ആരാധകര്‍ തിയേറ്ററിന് മുന്നില്‍ തടിച്ചുകൂടിയപ്പോള്‍, പ്രഭാസിന്‍റെ ആരാധകവൃന്ദത്തിനും അപ്പുറമാണ് 'ആദിപുരുഷ് ക്രേസ്' എന്ന് തെളിയിച്ചിരിക്കുകയാണ് സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ്.

പുരാതന സംസ്‌കൃത ഇതിഹാസമായ 'രാമായണ'ത്തിന്‍റെ Ramayana ബിഗ് സ്‌ക്രീന്‍ അഡാപ്റ്റേഷനാണ് ഓം റൗട്ട് Om Raut രചനയും സംവിധാനവും നിർവഹിച്ച 'ആദിപുരുഷ്'. 500 കോടി രൂപ ബജറ്റില്‍ ടീ-സീരീസ് ആണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്‌തിരിക്കുന്നത്. അതായത് ഇന്ത്യയില്‍ 7,000 സ്‌ക്രീനുകളിലും വിദേശത്ത് 3,000 സ്‌ക്രീനുകളിലുമാണ് ആദിപുരുഷ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

രാഘവായി പ്രഭാസും ജാനകിയായി കൃതി സനോണും വേഷമിടുന്ന 'ആദിപുരുഷ്‌' ബോക്‌സോഫിസിൽ വമ്പന്‍ ഓപ്പണിങാണ് ഉറ്റുനോക്കുന്നത്. ആദിപുരുഷ് ആദ്യ ദിനത്തില്‍ 80 മുതല്‍ 85 കോടി രൂപ വരെ നേടുമെന്നാണ് പിവിആർ ഐനോക്‌സ് ലിമിറ്റഡ് കോ-സിഇഒ ഗൗതം ദത്തയുടെ പ്രവചനം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ഈ പ്രഖ്യാപനം.

ആദ്യ വാരാന്ത്യത്തിൽ ചിത്രം 200 കോടിയിലധികം കലക്ഷൻ നേടുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി സെലിബ്രിറ്റികള്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍, സ്‌കൂളുകള്‍, എന്‍ജിഒകള്‍, സ്ഥാനപങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും 'ആദിപുരുഷി'ന് ബള്‍ക്ക് ബുക്കിങുകള്‍ ലഭിക്കുന്നുണ്ടെങ്കിലും സിനിമ ആസ്വാദകരില്‍ നിന്നുള്ള പ്രതികരണം അസാധാരണമല്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മൾട്ടിപ്ലെക്‌സുകളിലും സിംഗിൾ സ്‌ക്രീൻ തിയേറ്ററുകളിലും 'ആദിപുരുഷിന്' അസാധാരണമായ അഡ്വാന്‍സ് ബുക്കിംഗ് ഉള്ളതിനാൽ, സിനിമയുടെ റിലീസ് തിരക്കിനെ ഷാരൂഖ് ഖാന്‍റെ 'പഠാനു'മായി താരതമ്യം ചെയ്യുകയാണ് ട്രേഡ് അനലിസ്‌റ്റ് വിദഗ്‌ധര്‍. പ്രഭാസിന്‍റെ താരമൂല്യവും സിനിമയുടെ കാലിക പ്രസക്തിയുമാണ് ചിത്രത്തിന് അനുകൂലമാകുകയെന്നാണ് ട്രേഡ് അനലിസ്‌റ്റുകളുടെ അഭിപ്രായം.

ഇൻഡസ്‌ട്രിയിലെ വമ്പൻ ഹിറ്റുകളിൽ ഒന്നാകുമെന്നാണ് 'ആദിപുരുഷ്' വിലയിരുത്തപ്പെടുന്നത്. ബാഹുബലി ചിത്രങ്ങൾക്ക് ശേഷം പ്രഭാസിന് ആവശ്യമായ ഹിറ്റ് നൽകാൻ 'ആദിപുരുഷ്' സഹായിക്കും.

പ്രഖ്യാപനം മുതല്‍ ഹൈപ്പ് നേടിയ ചിത്രം, ഒരു ദിവസം പൂര്‍ത്തിയാക്കുംമുമ്പ് തന്നെ അഡ്വാന്‍സ് ബുക്കിങിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു. ആദ്യ ദിന അഡ്വാന്‍സ് ബുക്കിങിലൂടെ സിനിമയുടെ ഹിന്ദി പതിപ്പിന് 1.40 കോടി രൂപയുടെ കലക്ഷനാണ് സിനിമയ്‌ക്ക് ലഭിച്ചത്. ത്രീഡി പതിപ്പിലൂടെ 1.35 കോടി രൂപയുടെ കലക്ഷനും നേടിയിരുന്നു.

പ്രഭാസ്, കൃതി സനോൺ എന്നിവരെ കൂടാതെ സെയ്‌ഫ്‌ അലി ഖാനും സണ്ണി സിങും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ലങ്കേഷായി സെയ്‌ഫ് അലി ഖാനും, ലക്ഷ്‌മണനായി സണ്ണി സിങും, ബജ്‌റംഗായി ദേവദത്ത നാഗെയും വേഷമിട്ടു.

Also Read:പ്രഭാസും കൃതി സനോണും മാലിദ്വീപിലേക്ക്, വിവാഹ നിശ്ചയം പ്രതീക്ഷിച്ച് ആരാധകർ

ABOUT THE AUTHOR

...view details