കേരളം

kerala

ഒറ്റ ദിനം, റെക്കോഡുമായി സലാര്‍ ട്രെയിലര്‍ ; 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ട്രെയിലര്‍

By ETV Bharat Kerala Team

Published : Dec 3, 2023, 11:00 AM IST

സലാര്‍ ട്രെയിലര്‍ റെക്കോഡ് നേട്ടത്തിൽ. 24 മണിക്കൂറിനുള്ളിൽ എല്ലാ ഭാഷകളിലുമായി ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ട്രെയിലര്‍

Salaar Part 1 Ceasefire  Prabhas  Prashanth Neel  Salaar trailer  Salaar trailer breaks record  ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ട്രെയിലര്‍  സലാര്‍ ട്രെയിലര്‍ റെക്കോർഡ് നേട്ടത്തിൽ  സലാര്‍ ട്രെയിലര്‍  ഒറ്റ ദിനത്തില്‍ റെക്കോഡുമായി സലാര്‍ ട്രെയിലര്‍  റെക്കോഡുമായി സലാര്‍ ട്രെയിലര്‍  സലാര്‍  പ്രഭാസ്  Salaar Part 1 Ceasefire trailer  Salaar Part 1 Ceasefire trailer record
Salaar Part 1 Ceasefire breaks record becomes most viewed Indian trailer

ഒറ്റദിനം കൊണ്ട് റെക്കോഡ് സ്വന്തമാക്കി പ്രഭാസിന്‍റെ (Prabhas) പവര്‍ പാക്ക്‌ഡ് 'സലാര്‍' ട്രെയിലര്‍ (Salaar Part 1 Ceasefire Trailer). വമ്പന്‍ ആക്ഷൻ സീക്വൻസുകൾ സമ്മാനിക്കുന്നതില്‍ പേരുകേട്ട പ്രശാന്ത് നീല്‍ (Prashanth Neel) സൃഷ്‌ടിച്ച പുതിയ ആകർഷകമായ ലോകത്തെ പ്രേക്ഷകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'സലാര്‍' ട്രെയിലര്‍ (SalaarTrailer) 24 മണിക്കൂറിനുള്ളിൽ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി. ഒറ്റ ദിനം കൊണ്ട് എല്ലാ ഭാഷകളിലുമായി ട്രെയിലര്‍ കണ്ടത് 116 ദശലക്ഷത്തിലധികം പേരാണ്.

നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് സലാറിന്‍റെ ഈ അവിശ്വസനീയമായ നേട്ടം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 'വണ്‍ മാന്‍ ആര്‍മി, 24 മണിക്കൂറിനുള്ളില്‍ 116 ദശലക്ഷം കാഴ്‌ചക്കാരും, 2.7 ദശലക്ഷം ലൈക്കുകളും നേടി സലാര്‍ ട്രെയിലര്‍ യൂട്യൂബില്‍ റെക്കോഡ് ഭേദിച്ചു' -ഇപ്രകാരമാണ് ഹോംബാലെ ഫിലിംസ് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

Also Read:പ്രഭാസിന്‍റെ ശത്രുവല്ല, മിത്രം! ഉറ്റ സുഹൃത്തുക്കളായി വരധരാജ മന്നാറും ദേവും; സലാര്‍ ട്രെയിലര്‍ പുറത്ത്

ഈ ശ്രദ്ധേയമായ നേട്ടം ട്രെയിലറിനോടുള്ള പ്രേക്ഷകർക്കുള്ള അളവറ്റ സ്നേഹം പ്രകടമാക്കുന്നു. സിനിമയുടെ ലോകത്തേയ്‌ക്ക് ഒരു നേർക്കാഴ്‌ച നൽകുന്നതാണ് സലാര്‍ ട്രെയിലര്‍. കൂടാതെ ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും ചെയ്‌തു.

സമാനതകളില്ലാത്ത സിനിമാനുഭവം വാഗ്‌ദാനം ചെയ്യുന്ന സലാർ, പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായി മാറിയെന്ന് ട്രെയിലറിന്‍റെ വൻ വിജയം വ്യക്തമാക്കുന്നു. കെ‌ജി‌എഫിലൂടെ പ്രശസ്‌തനായ സംവിധായകൻ പ്രശാന്ത് നീലും ബാഹുബലി താരം പ്രഭാസും തമ്മിലുള്ള സഹകരണം സലാറിനെ കുറിച്ചുള്ള ആരാധകരുടെ ആവേശം വർദ്ധിപ്പിക്കുന്നു.

പ്രഭാസിനെ കൂടാതെ പൃഥ്വിരാജ് സുകുമാരനും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ശ്രുതി ഹാസൻ, ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Also Read:സലാർ വരുന്നത് ഞെട്ടിക്കാൻ തന്നെ, സിനിമയ്ക്കായി വാങ്ങിയത് 750 വാഹനങ്ങള്‍

രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദമാണ് 'സലാര്‍' പറയുന്നത്. വരധരാജ മന്നാര്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വരധരാജ മന്നാറിന്‍റെ ബാല്യകാല സുഹൃത്ത് ദേവ് എന്ന നായക കഥാപാത്രത്തെ പ്രഭാസും അവതരിപ്പിക്കും. 'സലാറി'ല്‍ പൃഥ്വിരാജ് സുകുമാരന് മികച്ച സ്‌ക്രീന്‍ സ്‌പേസ് ഉണ്ടെന്ന് വ്യക്തമാകുന്നതാണ് ട്രെയിലര്‍. ദേവിന്‍റെ വലംകയ്യായി നില്‍ക്കുന്ന വരധരാജിനെയാണ് ട്രെയിലറില്‍ കാണാനാവുക.

ഒരു ആസൂത്രിത സീരീസിന്‍റെ തുടക്കം മാത്രമാണ് 'സലാർ ഭാഗം 1 - സീസ്‌ഫയര്‍' എന്നാണ് ട്രെയിലർ നല്‍കുന്ന സൂചന. കെ‌ജി‌എഫ് ലോകവുമായുള്ള 'സലാറിന്‍റെ' ബന്ധവും ട്രെയിലറില്‍ മിന്നിമറയുന്നു.

Also Read:Salaar vs Dunki Release Clash ബോക്‌സോഫിസില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങി ഷാരൂഖ് ഖാനും പ്രഭാസും

ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് സിനിമയുടെ നിര്‍മാണം. പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. രവി ബസ്രൂർ ആണ് സംഗീതം. ഭുവൻ ഗൗഡ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കെജിഎഫ് ചാപ്‌റ്റര്‍ 2 എഡിറ്റര്‍ ഉജ്വൽ കുൽക്കർണി ആണ് ചിത്രസംയോജനം.

ABOUT THE AUTHOR

...view details