കേരളം

kerala

ഗംഭീരം, 'പൊന്നിയിൻ സെൽവൻ 2'; ആദ്യ ദിവസത്തെ കളക്ഷൻ 32 കോടി

By

Published : Apr 29, 2023, 12:48 PM IST

'പൊന്നിയിൻ സെൽവൻ 2'ന്‍റെ ആദ്യ ദിന ആഭ്യന്തര കളക്ഷൻ 32 കോടി രൂപ. ഇന്നലെയാണ് ചിത്രം റിലീസായത്. വിദേശത്തും ചിത്രത്തിന് മികച്ച തുടക്കം

Ponniyin Selvan 2  Ponniyin Selvan 2 box office collection  Ponniyin Selvan 2 box office collection Day 1  Mani Ratnam film  Ponniyin Selvan 2 earning on day 1  aishwarya rai bachchan  Ponniyin Selvan 2 movie  പൊന്നിയിൻ സെൽവൻ 2  പൊന്നിയിൻ സെൽവൻ  പൊന്നിയിൻ സെൽവൻ 2 ബോക്‌സ് ഓഫിസ് കളക്ഷൻ  പൊന്നിയിൻ സെൽവൻ 2 ആദ്യ ദിനം  പൊന്നിയിൻ സെൽവൻ 2 കളക്ഷൻ  മണി രത്നം
പൊന്നിയിൻ സെൽവൻ 2

ലച്ചിത്ര സംവിധായകൻ മണിരത്നത്തിന്‍റെ ഇതിഹാസ ചിത്രമായ 'പൊന്നിയിൻ സെൽവൻ 2'ന് മികച്ച ബോക്‌സ് ഓഫിസ് ഓപ്പണിംഗ്. 32 കോടി രൂപ ആഭ്യന്തര കളക്ഷനാണ് ചിത്രം ആദ്യ ദിനം നേടിയത്. ചിത്രത്തിന്‍റെ ആദ്യ ഭാഗം ദക്ഷിണേന്ത്യയിൽ വൻ വിജയമായിരുന്നു.

പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം നേടി ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. റിലീസ് ദിനമായ ഇന്നലെ തമിഴിൽ 59.94%, ഹിന്ദിയിൽ 10.20%, മലയാളത്തിൽ 33.23 ശതമാനവും തിയേറ്റർ ഒക്കുപ്പൻസിയോടെ ചിത്രം നേടിയതായി ഫിലിം ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലൻ പറഞ്ഞു. വിജയ് നായകനായ 'വാരിസ്' എന്ന ചിത്രത്തെ പിന്നിലാക്കി ഈ വർഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിംഗ് സിനിമ എന്ന പട്ടം 'പൊന്നിയിൻ സെൽവൻ 2' സ്വന്തമാക്കി. അജിത്ത് നായകനായ 'തുനിവ്' എന്ന ചിത്രം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ചിത്രത്തിന് വിദേശത്തും മികച്ച തുടക്കം ലഭിച്ചു.

ചിത്രത്തിന്‍റെ ആദ്യഭാഗം 2022 സെപ്‌റ്റംബറിൽ റിലീസ് ചെയ്‌തിരുന്നു. ലോകമെമ്പാടുമായി 500 കോടി രൂപയാണ് ചിത്രം നേടിയത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, ജയറാം, കാർത്തി, പ്രകാശ് രാജ്, എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൽക്കി കൃഷ്‌ണമൂർത്തിയുടെ തമിഴ്‌ നോവലിന്‍റെ സിനിമാറ്റിക് അവലംബമാണ് അതേ പേരിൽ പുറത്തിറങ്ങിയ ചിത്രം.

'പൊന്നിയിൻ സെൽവൻ 1' അവസാനിച്ച ഇടത്ത് നിന്നാണ് 'പൊന്നിയിൻ സെൽവൻ 2' തുടങ്ങുന്നത്. ചിത്രത്തിൽ പൊന്നിയിൻ സെൽവൻ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയം രവിയാണ്.

ABOUT THE AUTHOR

...view details