കേരളം

kerala

വലിയ മെത്രോപ്പൊലീത്തയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാന മന്ത്രി

By

Published : May 5, 2021, 11:55 AM IST

വളരെയധികം ദൈവീക പരിജ്ഞാനവും മനുഷ്യന്‍റെ കഷ്ടതകൾ ഇല്ലാതാക്കുവാനുള്ള അദ്ദേഹത്തിന്‍റെ പരിശ്രമങ്ങളും ജന ഹൃദയങ്ങളിലുണ്ടാവുമെന്ന് മോദി സമൂഹമാധ്യമമായ ട്വിറ്ററിൽ കുറിച്ചു.

PM Modi condoles demise of Philipose Mar Chrysostom  PM Modi  Philipose Mar Chrysostom  new delhi  വലിയ മെത്രോപ്പൊലീത്തയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി  ന്യൂഡൽഹി  മോദി  ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം
വലിയ മെത്രോപ്പൊലീത്തയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: മലങ്കര മാര്‍ത്തോമ സഭ വലിയ മെത്രോപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്‍റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. വളരെയധികം ദൈവീക പരിജ്ഞാനവും മനുഷ്യന്‍റെ കഷ്ടതകൾ ഇല്ലാതാക്കുവാനുള്ള അദ്ദേഹത്തിന്‍റെ പരിശ്രമങ്ങളും ജന ഹൃദയങ്ങളിലുണ്ടാവുമെന്ന് മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു മരണം.103 വയസായിരുന്നു.ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പാണ് ക്രിസോസ്റ്റം തിരുമേനി. 2018ൽ അദ്ദേഹത്തെ രാജ്യം പത്മഭൂഷന്‍ നൽകി ആദരിച്ചിരുന്നു.

കൂടുതൽ വായിക്കാന്‍:ചിരിയുടെ വലിയ തമ്പുരാൻ വിടവാങ്ങി : ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലിത്ത ഓർമ്മയായി

ABOUT THE AUTHOR

...view details