കേരളം

kerala

രാജ്യത്ത് വീണ്ടും കൊവിഡ് വര്‍ധന; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തി

By

Published : Apr 27, 2022, 1:51 PM IST

കോവിഡ് സ്ഥിതി ഗതികള്‍ വിലയിരുത്താനാണ് പ്രധാന മന്ത്രി കൂടിക്കാഴ്‌ച നടത്തിയത്

PM Modi chairs COVID review meeting  Modi meeting on Covid  COVID review meeting  കോവിഡ് വര്‍ധന  പ്രധാന മന്ത്രി  മുഖ്യമന്ത്രി  കൊവിഡ്  പ്രധാന മന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തി
പ്രധാന മന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തി

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ കൊവിഡ് രോഗികളുടെയെണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,483 പുതിയ കൊവിഡ് -19 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേ സമയം പോസിറ്റിവിറ്റി നിരക്ക് 0.55 ശതമാനമാണ്.

കൊവിഡിനെ അകറ്റി നിർത്താൻ മാസ്‌ക് ധരിക്കാനും കൃത്യമായ ഇടവേളകളിൽ കൈ കഴുകാനും പ്രധാനമന്ത്രി മാന്‍ കി ബാത്തിലൂടെ ആളുകളെ ഉപദേശിച്ചു. പ്രായപൂര്‍ത്തിയായവരിലെ 86 ശതമാനത്തിലധികം പേരും കൊവിഡ് വാക്സിനേഷന്‍ എടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് സ്ഥിതിഗതികല്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരും ജില്ലാ മജിസ്‌ട്രേറ്റുമായും മുന്‍പും കൂടിക്കാഴ്‌ചകള്‍ നടത്തിയിട്ടുണ്ട്.

also read: കൊവിഡ് ആശങ്ക, കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കർണാടക കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

ABOUT THE AUTHOR

...view details