കേരളം

kerala

മൻ കി ബാത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

By

Published : Dec 26, 2021, 7:23 AM IST

മൻ കി ബാത്ത് പരിപാടിയുടെ 84ാമത്തേയും ഈ വര്‍ഷത്തെ അവസാനത്തേയും പതിപ്പാണ് ഇന്ന് നടക്കുക.

Modi Mann ki baat  84th episode of Mann Ki bat  2021 final episode of Mann ki Baat  പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്ത്  പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടി  മൻ കീ ബാത്തിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും
മൻ കീ ബാത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പരിപാടിയുടെ 84ാമത്തേയും ഈ വര്‍ഷത്തെ അവസാനത്തേയും പതിപ്പാണ് ഇന്ന് നടക്കുക. രാവിലെ 11 മണിയ്‌ക്കാണ് പരിപാടി.

എല്ലാ മാസവും അവസാനത്തെ ഞായറാഴ്‌ച്ചയാണ് മൻ കി ബാത്ത് നടക്കുക. എഐആര്‍, ദൂരദർശൻ എന്നിവയുടെ മുഴുവൻ നെറ്റ്‌വർക്കിലും എഐആര്‍ വാർത്തകളിലും മൊബൈൽ ആപ്പിലും പരിപാടിയുടെ പ്രക്ഷേപണമുണ്ടാവും.

അതേസമയം രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ജനുവരി മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 15 മുതല്‍ 18 വയസ്‌ വരെ പ്രായമുള്ള കുട്ടികളിലാണ് ആദ്യ ഘട്ടം വാക്‌സിനേഷന്‍ നടത്തുക.

60 വയസിന് മുകളിലുള്ള ഗുരുതര രോഗികളിലും ആരോഗ്യ പ്രവര്‍ത്തകരിലും ബൂസ്റ്റര്‍ ഡോസ്‌ ജനുവരി 10 മുതല്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details