കേരളം

kerala

Omicron India | രാജ്യത്ത് 161 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ കേസുകള്‍ 1,431 ആയി

By

Published : Jan 1, 2022, 12:14 PM IST

65 ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് കൊവിഡ് കേസില്‍ വര്‍ധനയുണ്ടായി. 22,775 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്.

Omicron India  Omicron New cases in India  Omicron New deaths in India  രാജ്യത്ത് 161 പേര്‍ക്ക് കൂടി ഒമിക്രോണ്‍  ഇന്ത്യയില്‍ ഒമിക്രോണ്‍ മരണം  ന്യൂഡൽഹി ഇന്നത്തെ വാര്‍ത്ത  New Delhi todays news
Omicron India | രാജ്യത്ത് 161 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ കേസുകള്‍ 1,431 ആയി

ന്യൂഡൽഹി:രാജ്യത്ത് 161 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് വകഭേദ കേസുകള്‍ 1,431 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതിൽ 488 പേര്‍ രോഗമുക്തി നേടുകയുണ്ടായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകള്‍ സ്ഥിരീകരിച്ചത്. ഇവിടെ മാത്രം 454 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.

ALSO READ:വൈഷ്ണോ ദേവി ക്ഷേത്രത്തിലെ അപകടം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

തൊട്ടുപിന്നാലെ ഡൽഹിയിൽ 351, കേരളം 118, ഗുജറാത്ത് 115 എന്നിങ്ങനെയാണ് സ്ഥിരീകരിച്ച കണക്കുകള്‍.

അതേസമയം 65 ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് കൊവിഡ് കേസില്‍ വര്‍ധനവാണുണ്ടായത്. 22,775 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. 220 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ഇതോടെ ആകെ മരണം 4,81,080 ആയി ഉയർന്നു.

ABOUT THE AUTHOR

...view details