പട്‌ന:കേന്ദ്ര സർക്കാർ (Central Government) അന്വേഷണ ഏജൻസികളെ (Investigative Agencies) ദുരുപയോഗം ചെയ്യുന്നെന്ന ആരോപണവുമായി ബിഹാർ മുഖ്യമന്ത്രി (Bihar Chief Minister) നിതീഷ് കുമാർ (Nitish Kumar). പ്രതിപക്ഷത്തെ മറ്റെല്ലാ നേതാക്കളെയും പോലെ ആർജെഡി (RJD) നേതാവ് ലാലു പ്രസാദ് യാദവും (Lalu Prasad Yadav) അനാവശ്യമായി പീഡിപ്പിക്കപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രസർക്കാർ എല്ലാവരേയും നിരന്തരം ഉപദ്രവിക്കുന്നു, ആരെയും വെറുതെ വിടുന്നില്ലെന്നും കാലിത്തീറ്റ കുംഭകോണ കേസിൽ (Fodder scam) ലാലുവിന്‍റെ ജാമ്യത്തിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചതിനുപിന്നാലെ നിതീഷ് കുമാർ വ്യക്തമാക്കി.
വിമര്‍ശനം ഇങ്ങനെ: പ്രതിപക്ഷ നേതാക്കളെ കേന്ദ്ര സർക്കാർ മനഃപൂർവം പീഡിപ്പിക്കുകയാണ്. ഇത് രാജ്യത്തെ ജനങ്ങൾക്ക് അറിയാം. എന്നാൽ ഇത്തരം പീഡനങ്ങളിലൂടെ ഒന്നും നേടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഐക്യം ശക്തമാണ്. നിലവിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും (Opposition Parties) കേന്ദ്ര സർക്കാരിനെതിരെ ഒന്നിച്ചിരിക്കുകയാണെന്നും ഇതാണ് തങ്ങള്‍ പ്രശ്‌നങ്ങള്‍ നേരിടാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഹാർ സർക്കാർ നടത്തിയ ജാതി സെൻസസ് തക്കസമയത്ത് പ്രസിദ്ധീകരിക്കുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു. സെൻസസ് പ്രസിദ്ധീകരിച്ചതിന് ശേഷം എല്ലാവർക്കും അത് വിശകലനം ചെയ്യാം. മറ്റ് പല സംസ്ഥാനങ്ങളും അത്തരം സെൻസസ് നടത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ലാലുവിനെ വലച്ച കാലിത്തീറ്റ കുംഭകോണം: കാലിത്തീറ്റ കുംഭകോണത്തിലുള്‍പ്പെട്ട അഞ്ചാമത്തെ കേസായ, ഡൊറണ്ടയിലെ ട്രഷറിയിൽ നിന്ന് പണം തട്ടിയെടുത്ത കേസിലും ജാർഖണ്ഡ് ഹൈക്കോടതി ലാലു പ്രസാദിന് കഴിഞ്ഞവര്‍ഷം ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് സിബിഐ ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.