കേരളം

kerala

ഇ.ഡി ചോദ്യം ചെയ്തത് 6 മണിക്കൂര്‍: സോണിയ ഗാന്ധി ബുധനാഴ്ചയും ഹാജരാകണം

By

Published : Jul 26, 2022, 10:51 PM IST

നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയോട് ചോദിച്ച സമാന ചോദ്യങ്ങളാണ് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് സോണിയ ഗാന്ധിയോട് ചോദിച്ചതെന്നാണ് വിവരം.

sonia gandhi summoned again on Wednesday  national herald case  ed questions sonia gandhi  നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസ്  കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്  സോണിയ ഗാന്ധി ഇഡി ചോദ്യം ചെയ്യൽ
രണ്ട് ദിവസം ഇഡി ചോദിച്ചത് 55ഓളം ചോദ്യങ്ങൾ; ബുധനാഴ്‌ച വീണ്ടും ഹാജരാകാൻ സോണിയ ഗാന്ധിക്ക് നിർദേശം

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ഓഫിസിൽ നിന്ന് മടങ്ങി. രണ്ട് ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യലിൽ 55ഓളം ചോദ്യങ്ങളാണ് സോണിയ ഗാന്ധിയോട് ചോദിച്ചതെന്നാണ് വൃത്തങ്ങൾ നൽകുന്ന വിവരം. രാഹുൽ ഗാന്ധിയോട് ചോദിച്ച സമാന ചോദ്യങ്ങളാണ് സോണിയ ഗാന്ധിയോട് ചോദിച്ചതെന്നും റിപ്പോർട്ടുകൾ.

ഇഡി ഓഫിസിൽ നിന്നും സോണിയ ഗാന്ധി പുറത്തേക്ക് വരുന്നു

കേസിൽ ചോദ്യം ചെയ്യലിനായി ബുധനാഴ്‌ച വീണ്ടും ഹാജരാകാണമെന്ന് ഇഡി നിർദേശിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് രാഷ്ട്രപതി ഭവനിലേക്ക് എംപിമാർ നടത്തിയ മാർച്ചിനിടെ രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കളെ വിജയ് ചൗക്കിൽ വച്ച് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ABOUT THE AUTHOR

...view details