കേരളം

kerala

Modi Slams Congress | 'കോണ്‍ഗ്രസ് തുരുമ്പിച്ച ഇരുമ്പ്' ; പാപ്പരായ പാര്‍ട്ടിയെ നയിക്കുന്നത് അര്‍ബന്‍ നക്‌സലുകളെന്നും നരേന്ദ്ര മോദി

By ETV Bharat Kerala Team

Published : Sep 25, 2023, 10:22 PM IST

Congress Confuses and Mislead People | കോണ്‍ഗ്രസിന്‍റെ നിരാശ പ്രകടമാണ്, ഇപ്പോൾ അവർ ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയും യുവാക്കളെയും സ്ത്രീകളെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ദ്രൗപതി മുർമു രാജ്യത്തിന്‍റെ രാഷ്ട്രപതിയാകുന്നത് കാണാൻ ആഗ്രഹിക്കാത്ത പാർട്ടിയാണ് കോൺഗ്രസെന്നും മോദി കുറ്റപ്പെടുത്തി.

Etv Bharat Urban Naxals Are Running Congress  Modi Slams Congress  Bhopal Karyakarta Mahakumbh  Narendra Modi  Indian National Congress  Rahul Gandhi  Modi in Madhyapradesh  Modi attack Congress  നരേന്ദ്ര മോദി  കോണ്‍ഗ്രസ്  അര്‍ബന്‍ നക്‌സലുകള്‍  കാര്യകര്‍ത്ത മഹാകുംഭ്  നരേന്ദ്ര മോദി മധ്യപ്രദേശ്  Congress  കോൺഗ്രസ്
Urban Naxals Are Running Congress Says PM Modi in Bhopal Karyakarta Mahakumbh

ഭോപ്പാല്‍ : കോണ്‍ഗ്രസിനെ നയിക്കുന്നത് അര്‍ബന്‍ നക്‌സലുകളാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). കോണ്‍ഗ്രസ് പാർട്ടി പാപ്പരായ അവസ്ഥയിലാണ്, തുരുമ്പിച്ച ഇരുമ്പിന് സമമാണെന്നും മോദി പരിഹസിച്ചു. മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന 'കാര്യകര്‍ത്ത മഹാകുംഭ്' എന്ന പരിപാടിയിലാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത് (Modi Slams Congress- Urban Naxals Are Running Party).

കോണ്‍ഗ്രസിന്‍റെ ഇച്ഛാശക്തി ചോര്‍ന്നുപോയതായും അദ്ദേഹം പരിഹസിച്ചു. പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും കരാര്‍ നല്‍കിയിരിക്കുകയാണ്. നേതാക്കളല്ല യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിനെ നടത്തിക്കൊണ്ടുപോകുന്നത്. മുദ്രാവാക്യം തയ്യാറാക്കുന്നതുമുതല്‍ നയ രൂപീകരണം പോലും പുറത്തുനിന്ന് ആളെക്കൊണ്ടുവന്ന് ചെയ്യിക്കുകയാണ്. അര്‍ബന്‍ നക്‌സലുകള്‍ക്കാണ് ഇതിനെല്ലാം കരാര്‍ നല്‍കിയിരിക്കുന്നതെന്നും മോദി ആഞ്ഞടിച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും (Rahul Gandhi) മോദി പരോക്ഷ പരിഹാസം നടത്തി. കോണ്‍ഗ്രസ് നേതാക്കള്‍ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവരാണ്. പാവപ്പെട്ടവരുടെ വീടുകളും കോളനികളും അവര്‍ക്ക് വീഡിയോ ഷൂട്ടിനുള്ള ലൊക്കേഷനുകളാണ്. പാവങ്ങളുടെ ജീവിതം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാഹസിക ടൂറിസമാണെന്നും രാഹുല്‍ ഗാന്ധിയുടെ പേരുപറയാതെ പ്രധാനമന്ത്രി പരിഹസിച്ചു.

കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തെയും (I N D I A Alliance) പ്രധാനമന്ത്രി പ്രസംഗത്തിനിടെ കടന്നാക്രമിച്ചു. വനിതാസംവരണ ബില്ലിനെ (Women's Reservation Bill) പാർലമെന്‍റില്‍ എതിർക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചത്. എന്നാൽ നിയമനിർമ്മാണത്തിന് വലിയ പിന്തുണയുള്ള സാഹചര്യത്തിൽ ഗത്യന്തരമില്ലാതെ പിന്തുണക്കേണ്ടിവന്നെന്നും മോദി ചൂണ്ടിക്കാട്ടി. "കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ എന്തുകൊണ്ടാണ് വനിതാസംവരണ ബിൽ പാസാക്കാത്തത്?. ഇപ്പോൾ അവർ ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയും യുവാക്കളെയും സ്ത്രീകളെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ദ്രൗപതി മുർമു രാജ്യത്തിന്‍റെ രാഷ്ട്രപതിയാകുന്നത് കാണാൻ ആഗ്രഹിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്" - മോദി കുറ്റപ്പെടുത്തി.

മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ (Madhya Pradesh Assembly Elections) വിജയം നേടാന്‍ എല്ലാ ബിജെപി പ്രവര്‍ത്തകരും പരിശ്രമിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. "50 വർഷം മുമ്പ് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അവര്‍ ദയനീയമായി പരാജയപ്പെട്ടു. കോൺഗ്രസ് കാലത്തെപ്പോലെ മധ്യപ്രദേശിനെ വീണ്ടും രോഗബാധിത സംസ്ഥാനമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ സംസ്ഥാനം അഴിമതിക്കാരായ പാർട്ടി വീണ്ടും കൊള്ളയടിക്കുന്നത് കാണണോ?" - മോദി ചോദിച്ചു.

Also Read:Rahul Gandhi On Caste Census : കേന്ദ്രം ഒളിച്ചോടുകയാണ്, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ്‌ നടത്തും: രാഹുല്‍ ഗാന്ധി

മധ്യപ്രദേശില്‍ ബിജെപി സർക്കാർ 20 വർഷം പൂർത്തിയാക്കിക്കഴിഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്ന യുവാക്കൾ ബിജെപി സർക്കാരിനെ മാത്രമേ കണ്ടിട്ടുള്ളൂ. മധ്യപ്രദേശിലെ ഇപ്പോഴത്തെ യുവാക്കൾ കോൺഗ്രസിനെ കാണാത്തത് ഭാഗ്യമാണ്. സംസ്ഥാനത്തിന് പുതിയ ഊർജം നൽകി പുതിയ തലത്തിലേക്ക് കൊണ്ടുപോകാനാണ് ബിജെപി ശ്രമിച്ചത്. വികസിത ഇന്ത്യയ്ക്കായി വികസിതമായ മധ്യപ്രദേശ് മുഖ്യമാണ്. അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഈ വർഷാവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഫലസൂചകമായി കണക്കാക്കപ്പെടുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ വിജയം ബിജെപിക്കും കോണ്‍ഗ്രസിനും ഏറെ നിര്‍ണായകമാണ്. 230 അംഗ നിയമസഭയിലേക്കുള്ള സ്ഥാനാർഥികളുടെ രണ്ടാം പട്ടികയും ബിജെപി ഇതിനോടകം പുറത്തുവിട്ടുകഴിഞ്ഞു.

ABOUT THE AUTHOR

...view details