കേരളം

kerala

ജമ്മു കശ്‌മീരിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ സെഹാറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിക്കും

By

Published : Dec 23, 2020, 4:08 AM IST

Updated : Dec 23, 2020, 6:29 AM IST

ആരോഗ്യത്തിനും ടെലിമെഡിസിനും വേണ്ടിയുള്ള സാമൂഹ്യ പദ്ധതിയാണ് സേഹറ്റ്. ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി എല്ലാ ജനങ്ങൾക്കും അഞ്ച് ലക്ഷം രൂപയുടെ വരെ സൗജന്യ ആരോഗ്യ പരിരക്ഷ ലഭിക്കുമെന്ന് ജമ്മു കശ്‌മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുടെ ഓഫീസ് അറിയിച്ചു.

SEHAT, health insurance scheme  പ്രധാനമന്ത്രി നരേന്ദ്ര മോദി  ജമ്മു കാശ്‌മീരിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ സെഹാറ്റ്  PMJAY - SEHAT scheme
ജമ്മു കാശ്‌മീരിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ സെഹാറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിക്കും

ശ്രീനഗർ: കേന്ദ്ര ഭരണ പ്രദേശങ്ങൾക്കായുള്ള സർക്കാരിന്‍റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ പിഎംജെഎവൈ-സെഹാറ്റ്(എസ്.ഇ.എച്ച്.എ.ടി) പ്രധാനമന്ത്രി ഡിസംബർ 26ന് ജമ്മു കശ്‌മീരിൽ അവതരിപ്പിക്കും. ആരോഗ്യത്തിനും ടെലിമെഡിസിനും വേണ്ടിയുള്ള സാമൂഹ്യ പദ്ധതിയാണ് സേഹാറ്റ്.

ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി എല്ലാ ജനങ്ങൾക്കും അഞ്ച് ലക്ഷം രൂപയുടെ വരെ സൗജന്യ ആരോഗ്യ പരിരക്ഷ ലഭിക്കുമെന്ന് ജമ്മു കശ്‌മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുടെ ഓഫീസ് അറിയിച്ചു. ജമ്മു കശ്‌മീർ ഇൻഫർമേഷൻ ആന്‍റ് പബ്ലിക് റിലേഷൻസ് വകുപ്പാണ് പദ്ധതി ജമ്മു കശ്‌മീരിൽ ആരംഭിക്കുന്ന വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ചരിത്ര നിമിഷം എന്നാണ് ഇൻഫർമേഷൻ ആന്‍റ് പബ്ലിക് റിലേഷൻസ് വകുപ്പ് ട്വിറ്ററിൽ കുറിച്ചത്.

Last Updated : Dec 23, 2020, 6:29 AM IST

ABOUT THE AUTHOR

...view details