കേരളം

kerala

പ്രധാമന്ത്രിയുടെ ഓഫീസ് വില്‍പനക്കെന്ന് പരസ്യം; നാല് പേര്‍ പിടിയില്‍

By

Published : Dec 18, 2020, 9:43 PM IST

വാരാണസിയിലെ ജവഹര്‍കോളനിയിലുള്ളവരെയാണ് ഉത്തര്‍ പ്രദേശ് പൊലീസ് അറസറ്റ് ചെയ്തത്. വാരാണസിയിലെ പ്രധാനമന്ത്രിയുടെ ഓഫീസ് 7.5 കോടി രൂപക്കാണ് സംഘം വില്‍പ്പനക്ക് വച്ചത്.

miscreants-seek-bidders-for-varanasi-pmo-on-olx-4-held
miscreants-seek-bidders-for-varanasi-pmo-on-olx-4-held

വാരാണസി: പ്രധാനമന്ത്രി നരോന്ദ്ര മോദിയുടെ ഓഫീസ് വില്‍പ്പനക്ക് എന്ന് പരസ്യം നല്‍കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വാരാണസിയിലെ ജവഹര്‍ കോളനിയിലുള്ളവരെയാണ് ഉത്തര്‍ പ്രദേശ് പൊലീസ് അറസറ്റ് ചെയ്തത്. വാരാണസിയിലെ പ്രധാനമന്ത്രിയുടെ ഓഫീസ് 7.5 കോടി രൂപക്കാണ് സംഘം വില്‍പ്പനക്ക് വച്ചത്. വിഷയം ശ്രദ്ധയില്‍ പെട്ട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി സീനിയർ പോലീസ് സൂപ്രണ്ട് അമിത് പഥക് പറഞ്ഞു. ചിത്രം എടുത്ത് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തയാൾ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഫീസ് വാടകക്ക് കൊടുത്തിട്ടുണ്ടെന്നും എന്നാല്‍ വില്‍പ്പനക്ക് വച്ചിട്ടില്ലെന്നും ബിജെപി നേതാവ് അശോക് പാണ്ഡെ പ്രതികരിച്ചു. പരസ്യം കരുതിക്കൂട്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details