കേരളം

kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തയാൾക്കെതിരെ കേസെടുത്തു

By

Published : Nov 27, 2020, 4:47 PM IST

ഐപിസി സെക്ഷൻ 376, പോക്സോ നിയമം എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

മഹാരാഷ്ട്ര  മഹാരാഷ്ട്ര വാർത്തകൾ  ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ  പ്രായപൂർത്തിയാകാത്ത പെൺകുട്ടി  ബലാത്സംഗം  മഹാരാഷ്ട്രയിൽ ബലാത്സംഗം  പ്രതി പിടിയിൽ  maharashtra  maharashtra news  rape in maharashtra  man arrested  man arrested for raping  man arrested for raping minor girl  rape
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തയാൾക്കെതിരെ കേസെടുത്തു

മുംബൈ: മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഇരുപത്തിയൊന്നുക്കാരനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തു.

താനെ ജില്ലയിലെ കല്യാൺ പട്ടണത്തിലാണ് സംഭവം. പച്ചക്കറി കച്ചവടക്കാരനായ പ്രതി 15 വയസുകാരിയായ പെൺകുട്ടിയെ നിരന്തരം പീഡിപ്പിക്കുകയും തുടർന്ന് ഗർഭിണിയായ പെൺകുട്ടി ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.

ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ഒളിവിൽ പോയ പ്രതിക്കെതിരെ ഐപിസി സെക്ഷൻ 376, പോക്സോ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്. പ്രതി ബിഹാറിലേക്ക് ഒളിവിൽ പോയെന്നാണ് റിപ്പോർട്ടുകൾ.

ABOUT THE AUTHOR

...view details