കേരളം

kerala

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് : പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് മമത, മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം

By

Published : Jun 12, 2022, 9:19 AM IST

ബിജെപി ഇതര മുഖ്യമന്ത്രിമാരെയും, രാഷ്‌ട്രീയ നേതാക്കളെയുമുള്‍പ്പടെ 22 പേരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്

mamata banarji calls opposition parties meeting  opposition parties meeting  mamata banarji opposition parties meeting  president election  ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബ്  പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് മമത  രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്  തൃണമൂല്‍ കോണ്‍ഗ്രസ്  മമത പിണറായി വിജയന്‍ കൂടികാഴ്‌ച  സോണിയ ഗാന്ധി മമത ബാനര്‍ജി യോഗം
രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് മമത; മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം

കൊല്‍ക്കത്ത :രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ 22 നേതാക്കള്‍ക്കാണ് മമത കത്ത് അയച്ചത്. ജൂണ്‍ 15-ന് ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബിലാണ് യോഗം.

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഘടന ശക്തികള്‍ക്കെതിരെ മികച്ച പ്രതിപക്ഷത്തെ സൃഷ്‌ടിക്കാന്‍ 15-ന് ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ ചേരുന്ന സംയുക്ത യോഗത്തില്‍ പങ്കെടുക്കാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാഷ്‌ട്രീയ നേതാക്കളോടും, ബിജെപി ഇതര പ്രതിപക്ഷ മുഖ്യമന്ത്രിമാരോടും അഭ്യര്‍ഥിക്കുന്നു എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയില്‍ പറയുന്നത്. പിണറായി വിജയന്‍ (കേരള), എംകെ സ്റ്റാലിൻ (തമിഴ്‌നാട് ), അരവിന്ദ് കെജ്‌രിവാൾ (ഡല്‍ഹി), നവീൻ പട്‌നായിക് (ഒഡിഷ), കെ ചന്ദ്രശേഖർ റാവു (തെലങ്കാന), ഉദ്ധവ് താക്കറെ (മഹാരാഷ്ട്ര), ഹേമന്ത് സോറൻ (ജാർഖണ്ഡ്), ഭഗവന്ത് മാൻ (പഞ്ചാബ്) എന്നീ മുഖ്യമന്ത്രിമാര്‍ക്കും സോണിയ ഗാന്ധി ഉള്‍പ്പടെയുള്ള രാഷ്‌ട്രീയ നേതാക്കള്‍ക്കുമാണ് യോഗത്തിലേക്ക് ക്ഷണം.

രാജ്യത്തെ മുഴുവന്‍ പുരോഗമന പാര്‍ട്ടികള്‍ക്കും വീണ്ടും സമ്മേളിക്കാനും ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ ഭാവി ഗതിയെക്കുറിച്ച് ആലോചിക്കാനുമുള്ള മികച്ച അവസരമാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലൂടെ ലഭിച്ചിരിക്കുന്നത്. നമ്മുടെ ജനാധിപത്യം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ, പ്രതിപക്ഷ ശബ്‌ദങ്ങളുടെ ഫലവത്തായ സംഗമം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നുമാണ് മമത ബാനര്‍ജി കത്തില്‍ പറയുന്നത്.

പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ ബോധപൂർവം ലക്ഷ്യമിടുകയാണ്. ഇത് രാജ്യത്തിന്‍റെ പ്രതിഛായ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. വിഘടന ശക്തിയെ ഫലപ്രദമായി ചെറുക്കണം. പ്രതിരോധം ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും മമത ബാനര്‍ജി കത്തില്‍ വിശദീകരിക്കുന്നു. ജൂലൈ 18-നാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ജൂലൈ 21-നും നടക്കും.

ABOUT THE AUTHOR

...view details