കേരളം

kerala

ലക്ഷദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; മാലിദ്വീപിലേക്കുള്ള യാത്ര റദ്ദാക്കി ഈസിമൈ ട്രിപ്പ്

By ETV Bharat Kerala Team

Published : Jan 8, 2024, 7:03 PM IST

Lakshadweep Tourism: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ലക്ഷദ്വീപിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി മേക്ക്‌മൈ ട്രിപ്പ്. 'ബീച്ച് ഓഫ് ഇന്ത്യ' കാമ്പെയ്‌ന്‍ ആരംഭിക്കുന്നതായി മേക്ക്‌മൈ ട്രിപ്പ്.

MakeMyTrip  ലക്ഷദ്വീപ് ടൂറിസം  ഈസിമൈ ട്രിപ്പ്  PM Maldives Controversy
EaseMyTrip Canceled Trips To Maldives

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ലക്ഷദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കുന്നതായി പ്രധാന ഓണ്‍ലൈന്‍ ബുക്കിങ് ആപ്പായ മേക്ക്‌മൈ ട്രിപ്പ് പറയുന്നു. ഓണ്‍ലൈനില്‍ ലക്ഷദ്വീപിനെ കുറിച്ച് സെര്‍ച്ച് ചെയ്യുന്നവരുടെ എണ്ണവും വളരെയധികം വര്‍ധിച്ചിട്ടുണ്ടെന്നും മേക്ക്‌മൈ ട്രിപ്പ്. അതേസമയം പ്രധാനമന്ത്രിക്കെതിരെ പ്രസ്‌താവനയുണ്ടായ മാലിദ്വീപിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട് (Make My Trip).

450 ബീച്ചുകളാണ് ഇന്ത്യയില്‍ ഉള്ളത്. ഏതൊരു ബീച്ച് പ്രേമികളുടെയും പറുദീസയാണ് ഇന്ത്യ. തങ്ങളുടെ 'ബീച്ചസ് ഓഫ് ഇന്ത്യ' കാമ്പെയ്‌ന്‍ രാജ്യത്തെ തീരദേശങ്ങളോടുള്ള താത്‌പര്യത്തിന്‍റെ പ്രതീകമാണ്. കടല്‍ തീരങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിശയകരമായ ഓഫറുകളാണ് മേക്ക് മൈ ട്രിപ്പ് ഒരുക്കിയിട്ടുള്ളതെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു (Beach Destination In Lakshadweep).

തങ്ങള്‍ 'ബീച്ച് ഓഫ് ഇന്ത്യ' കാമ്പെയ്‌ന്‍ ആരംഭിക്കുന്നുണ്ട്. ഈ കാമ്പെയ്‌നിലൂടെ ഇന്ത്യയിലെ പ്രധാനപ്പെട്ട മുഴുവന്‍ ബീച്ചുകളും സന്ദര്‍ശിക്കാമെന്ന് മേക്ക്‌മൈ ട്രിപ്പ് ചീഫ് മാര്‍ക്കറ്റിങ് ആന്‍ഡ് ബിസിനസ് ഓഫിസര്‍ രാജ് ഋഷി സിങ് പറഞ്ഞു. യാത്രക്ക് ആവശ്യമായ രീതിയില്‍ ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ നല്‍കുന്നുമുണ്ടെന്ന് രാജ് ഋഷി സിങ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. അടുത്തിടെയുണ്ടായ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും കാരണമാകാം ലക്ഷദ്വീപിനെ കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ചിന്തിക്കാന്‍ കാരണമെന്നും രാജ് ഋഷി സിങ് പോസ്റ്റില്‍ പറയുന്നു.

യാത്രകള്‍ റദ്ദാക്കി ഈസ്‌മൈ ട്രിപ്പ്:ലക്ഷദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കുന്നതിനിടെ മാലിദ്വീപിലേക്കുള്ള യാത്രകള്‍ റദ്ദാക്കിയിരിക്കുകയാണ് ഇന്ത്യന്‍ വിനോദ സഞ്ചാര കമ്പനിയായി ഈസ് മൈ ട്രിപ്പ്. മാലിദ്വീപ് ബഹിഷ്‌കരിക്കണമെന്ന സമൂഹ മാധ്യമ പ്രചാരണങ്ങള്‍ക്കിടെയാണ് ഈസ് മൈ ട്രിപ്പ് യാത്രകള്‍ റദ്ദാക്കിയത്. ഫ്ളൈറ്റ് യാത്ര അടക്കമുള്ളവയാണ് റദ്ദാക്കിയിട്ടുള്ളത്.

രാജ്യത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് മാലിദീപിലേക്കുള്ള മുഴുവന്‍ യാത്രകളും റദ്ദാക്കുന്നുവെന്ന് ഈസ്‌മൈ ട്രിപ്പ് സ്ഥാപകനും സിഇഒയുമായ നിശാന്ത് പിറ്റി എക്‌സില്‍ പറഞ്ഞു. "In solidarity with our nation, @EaseMyTrip has suspended all Maldives flight bookings #TravelUpdate #SupportingNation," എന്നാണ് സിഇഒ എക്‌സില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ മാലിദ്വീപ് ഉപമന്ത്രിമാരായ മറിയം ഷിയുന, മല്‍ശ ശരീഫ്, മഹ്‌സൂം മാജിദ് എന്നിവര്‍ പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു. സംഭവം ഏറെ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കി. പരാമര്‍ശത്തെ തുടര്‍ന്ന് ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ സമ്മര്‍ദം വര്‍ധിച്ചതോടെ മൂന്ന് മന്ത്രിമാര്‍ക്കെതിരെയും മാലിദ്വീപ് ഭരണക്കൂടം നടപടിയെടുക്കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details