കേരളം

kerala

പുതുവത്സരാഘോഷത്തിന് കേക്ക് വാങ്ങാൻ പോയ യുവാക്കൾക്ക് നേരെ ആക്രമണം: 24കാരന് ദാരുണാന്ത്യം

By ETV Bharat Kerala Team

Published : Jan 1, 2024, 12:46 PM IST

Karnataka gang attack death: കർണാടകയിലെ ബെല്ലാരിയിൽ ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തിൽ ഒരു യുവാവ് മരിച്ചു. മറ്റൊരാള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍.

Karnataka gang attack  Ballari crime news  യുവാക്കൾക്ക് നേരെ ആക്രമണം  അക്രമി സംഘത്തിന്‍റെ മർദനം
Armed gang attacked two youths at Ballari Karnataka, one died and one injured

ബെല്ലാരി (കർണാടക) : പുതുവത്സരാഘോഷത്തിന് കേക്ക് വാങ്ങാനായി പോയ യുവാക്കള്‍ക്ക് മര്‍ദനം. ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കർണാടകയിലെ ബെല്ലാരിയിൽ ഇന്നലെ (ഡിസംബര്‍ 31) രാത്രി ആണ് സംഭവം (Armed gang attacked two youths at Ballari Karnataka).

ആർകെ കോളനി സ്വദേശി സയ്യിദുള്ള (24) ആണ് അക്രമി സംഘത്തിന്‍റെ മർദനത്തിൽ കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന റസാഖ് വാലി എന്ന യുവാവ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബാപ്പുജി നഗർ സ്വദേശി ആണ് റസാഖ് വാലി. റസാഖ് ബെല്ലാരിയിലെ വിംസ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നു.

മൂർച്ചയേറിയ കത്തിയാണ് അക്രമിസംഘം ഉപയോഗിച്ചത്. ഇരുവരും പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി കേക്ക് വാങ്ങാനായി കടയിലേക്ക് പോവുകയായിരുന്നു. രാത്രി 8.30ഓടെ ആണ് സംഭവം.

കേക്ക് കടയിലേക്ക് പോകുന്നതിനിടെ യുവാക്കളെ അക്രമി സംഘം തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. സംഭവത്തിൽ ബ്രൂസ് ടൗൺ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമാനസംഭവം തിരുവനന്തപുരത്തും : കഴിഞ്ഞ നവംബറിലാണ് കരമന - കിള്ളിപ്പാലം റോഡിലെ കരിമഠം കോളനിയിലെ മുത്താരമന്‍ ക്ഷേത്രത്തിന് സമീപത്ത് വച്ച് സഹോദരങ്ങളെ അക്രമിസംഘം ആക്രമിച്ചത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ അലിയാരുടെ മകന്‍ അര്‍ഷാദാണ് (19) കൊല്ലപ്പെട്ടത്.

സഹോദരന്‍ അല്‍ അമീന് (21) ഗുരുതരമായി പരിക്കേറ്റിരുന്നു. എട്ടംഗ സംഘം ചേര്‍ന്നാണ് ആക്രമണം നടത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളെ പിടികൂടിയിരുന്നു. സംഭവ ദിവസം വൈകിട്ട് 5.45 ഓടെ കിഴക്കേകോട്ടയില്‍ വച്ച് അര്‍ഷാദും ആക്രമണം നടത്തിയ സംഘവുമായി തര്‍ക്കമുണ്ടായിട്ടുണ്ട്. വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

ആക്രമണത്തില്‍ അര്‍ഷാദിന്‍റെ സഹോദരന്‍ അല്‍ അമീന്‍റെ കൈയ്ക്ക് വെട്ടേറ്റിരുന്നു. കഴുത്തിന് പരിക്കേറ്റ അര്‍ഷാദിനെ ഉടന്‍ തന്നെ ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം നടത്തിയ തെരച്ചിലില്‍ പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പ്രദേശത്തെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്നിൽ നിൽക്കുന്ന ആളാണ് കൊല്ലപ്പെട്ട അര്‍ഷാദ് എന്നാണ് നാട്ടുകാര്‍ നൽകുന്ന വിവരം. ചാല തമിഴ് എച്ച് എസ് എസില്‍ നിന്നും പ്ലസ് ടു പാസായ അര്‍ഷാദ് കല, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും നാടകപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.

Also read: ഭാര്യയെ ശല്യം ചെയ്‌തയാളെ ഗള്‍ഫുകാരനായ ഭര്‍ത്താവ് ക്വട്ടേഷന്‍ നല്‍കി മര്‍ദിച്ചു: പ്രതികള്‍ പിടിയില്‍

ABOUT THE AUTHOR

...view details