കേരളം

kerala

Kangana Ranaut Emergency Movie Release 'അത് വെറും ഒരു സിനിമ അല്ല, എന്‍റെ മൂല്യത്തിന്‍റെ പരീക്ഷണം ആണ്'; എമര്‍ജന്‍സി റിലീസ് മാറ്റിവച്ചതായി കങ്കണ

By ETV Bharat Kerala Team

Published : Oct 16, 2023, 5:53 PM IST

Emergency new release date will announce soon : കങ്കണ റണാവത്തിന്‍റെ പീരിയഡ് ഡ്രാമ ചിത്രം എമർജൻസിയുടെ റിലീസ് അടുത്ത വർഷത്തേയ്‌ക്ക് മാറ്റിവച്ചു. സിനിമയുടെ പുതിയ റിലീസ് തീയതി ഉടൻ അറിയിക്കുമെന്നും താരം പറഞ്ഞു.

Kangana Ranaut pushes Emergency release  Emergency release  Kangana Ranaut  എമര്‍ജന്‍സി റിലീസ് മാറ്റിവച്ചതായി കങ്കണ  എമര്‍ജന്‍സി റിലീസ്  കങ്കണ  എമർജൻസിയുടെ റിലീസ്  കങ്കണ റണാവത്ത്  Kangana Ranaut social media post  Emergency release postponed  Emergency new release
Kangana Ranaut pushes Emergency release

ബോളിവുഡ് താരം കങ്കണ റണാവത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എമര്‍ജന്‍സി' (Kangana Ranaut upcoming movie Emergency). കങ്കണ തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമ പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. എമര്‍ജന്‍സിയുടെ റിലീസുമായി (Emergency release) ബന്ധപ്പെട്ട് പുതിയൊരു അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

എമര്‍ജന്‍സിയുടെ റിലീസ് അടുത്ത വർഷത്തേക്ക് മാറ്റിവച്ചിരിക്കുകയാണ് (Emergency release postponed). നേരത്തെ ഈ വര്‍ഷം നവംബര്‍ 24ന് റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. കങ്കണ (Kangana Ranaut) തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. എക്‌സിലൂടെയാണ് (ട്വിറ്റര്‍) എമര്‍ജന്‍സിയുടെ റിലീസ് മാറ്റിവച്ച വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത് (Kangana Ranaut social media post).

Also Read:Emergency teaser| ചരിത്രത്തിലെ ഇരുണ്ട ഘട്ടത്തിന്‍റെ 48ാം വാര്‍ഷികത്തില്‍ 'എമര്‍ജന്‍സി' ടീസറുമായി കങ്കണ റണാവത്ത്

'പ്രിയ സുഹൃത്തുക്കളെ, എനിക്കൊരു പ്രധാന പ്രഖ്യാപനം ചെയ്യാനുണ്ട്. ഒരു കലാകാരി എന്ന നിലയിൽ എന്‍റെ ജീവിതത്തിലെ മുഴുവൻ സമ്പാദ്യത്തിന്‍റെയും പഠനത്തിന്‍റെയും പരിസമാപ്‌തിയാണ് എമര്‍ജന്‍സി എന്ന സിനിമ. എമർജൻസി എനിക്കൊരു സിനിമ മാത്രമല്ല. ഒരു വ്യക്തി എന്ന നിലയിൽ എന്‍റെ മൂല്യത്തിന്‍റെയും സ്വഭാവത്തിന്‍റെയും പരീക്ഷണമാണിത്.

ഞങ്ങളുടെ ടീസറിനും മറ്റും എല്ലാവരിൽ നിന്നും ലഭിച്ച മികച്ച പ്രതികരണം ഞങ്ങളെ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു (Kangana Ranaut about Emergency release). എന്‍റെ ഹൃദയം നിറയെ കൃതജ്ഞതയാണ്. ഞാൻ എവിടെ പോയാലും ആളുകൾ എന്നോട് എമർജൻസിയുടെ റിലീസ് തീയതിയെ കുറിച്ച് ചോദിക്കുന്നു. 2023 നവംബർ 24നാണ് ഞങ്ങള്‍ എമര്‍ജന്‍സിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. പക്ഷേ മറ്റ് സിനിമകളുടെ റിലീസുകള്‍ കാരണം എമര്‍ജന്‍സിയുടെ റിലീസ് 2024 അവസാനത്തിലേക്ക് മാറ്റിവച്ചു.

Also Read:'എമര്‍ജന്‍സി പാര്‍ലമെന്‍റിനകത്ത് ചിത്രീകരിക്കണം' ; ലോക്‌സഭ സെക്രട്ടേറിയറ്റിന് കത്ത് നല്‍കി കങ്കണ

പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. ദയവായി ഞങ്ങളോട് സഹിഷ്‌ണുത പുലർത്തുക. സിനിമയ്‌ക്കായുള്ള നിങ്ങളുടെ കാത്തിരിപ്പും ജിജ്ഞാസയും ആവേശവും ഒരുപാട് അർത്ഥമാക്കുന്നു. നിങ്ങളുടെ സ്വന്തം കങ്കണ റണാവത്ത്.'-ഇപ്രകാരമാണ് കങ്കണ എക്‌സില്‍ കുറിച്ചത്.

മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ചിത്രമാണ് 'എമര്‍ജന്‍സി' (Emergency based on Former PM Indira Gandhi). കങ്കണയാണ് ചിത്രത്തില്‍ ഇന്ദിര ഗാന്ധിയുടെ വേഷത്തില്‍ എത്തുന്നത് (Kangana Ranaut to play as Indira Gandhi). അനുപം ഖേർ (Anupam Kher), മഹിമ ചൗധരി (Mahima Chaudhary), മിലിന്ദ് സോമൻ (Milind Soman), ശ്രേയസ് തൽപാഡെ (Shreyas Talpade), വിശാഖ് നായർ (Vishak Nair) എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Also Read:'ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ സ്‌ത്രീ': വന്‍ മേക്കോവറില്‍ കങ്കണ; ഫസ്‌റ്റ്‌ ലുക്കും ടീസറും വൈറല്‍

ABOUT THE AUTHOR

...view details