കേരളം

kerala

ഗ്രനേഡുകളുമായി ജമ്മുവിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

By

Published : Aug 10, 2021, 10:51 PM IST

പ്രാദേശിക വാർത്ത ഏജൻസിയിൽ ജോലി ചെയ്യുന്ന ആദിൽ ഫറൂഖ് (26) എന്നയാളെയാണ് സുരക്ഷ സേന പിടികൂടിയത്.

Grenade attack in Srinagar  Jammu and Kashmir latest news  Journalist held with grenades Srinagar  grenade  മാധ്യമപ്രവർത്തകൻ  സുരക്ഷ സേന  ഗ്രനേഡ്
ഗ്രനേഡുകളുമായി ജമ്മുവിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ ലാൽ ചൗക്ക് മേഖലയിൽ നിന്നും മാധ്യമപ്രവർത്തകനെ ഗ്രനേഡുകളുമായി സുരക്ഷ സേന പിടികൂടി. പ്രാദേശിക വാർത്ത ഏജൻസിയിൽ ജോലി ചെയ്യുന്ന ആദിൽ ഫറൂഖ് (26) എന്നയാളെയാണ് സുരക്ഷ സേന പിടികൂടിയത്. രണ്ട് ഗ്രനേഡുകളാണ് ഫറൂഖിൽ നിന്ന് കണ്ടെടുത്തത്.

പുൽവാമ പാമ്പോർ സ്വദേശിയാണ് ആദിൽ. ഫറൂഖ് അറസ്റ്റിലാകുമ്പോൾ കൂടെയുണ്ടായിരുന്ന സഹീദ് അഹ്മദ് നാസർ എന്നയാൾ ഓടി രക്ഷപെട്ടു. ഫറൂഖ് കശ്‌മീർ കേന്ദ്ര സർവകലാശാലയിൽ നിന്ന് മാധ്യമപ്രവർത്തനത്തിൽ ബിരുദം നേടിയിട്ടുണ്ട്. 2019 ൽ ഫറൂഖ് അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ശ്രീനഗറിലെ ഹരി സിങ് ഹൈ സ്ട്രീറ്റിന് സമീപം സുരക്ഷ സേനയ്ക്ക് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് മാധ്യമപ്രവർത്തകന്‍റെ പക്കൽ നിന്നും ഗ്രനേഡ് കണ്ടെടുത്തത്. ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read: രാഹുലിന്‍റെ സന്ദര്‍ശനത്തിന് പിന്നാലെ ജമ്മുവില്‍ ഗ്രനേഡ്‌ ആക്രമണം ; ദൃശ്യങ്ങള്‍ ഇടിവി ഭാരതിന്

ABOUT THE AUTHOR

...view details