കേരളം

kerala

ഉദ്യോഗസ്ഥർ പരിശോധിക്കാനെത്തി, ബിഹാറില്‍ ജയിൽ തടവുകാരൻ മൊബൈല്‍ ഫോൺ വിഴുങ്ങി

By

Published : Feb 20, 2023, 12:54 PM IST

ബിഹാറിലെ ജയിലുകളിൽ തടവുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സുരക്ഷ ഉദ്യോഗസ്ഥരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

inmate swallows mobile phone  Bihar jail  ഫോൺ വിഴുങ്ങി ബിഹാർ ജയിൽ തടവുകാരൻ  Gopalganj  Gopalganj district jail  ബീഹാർ ഗോപാൽഗഞ്ച്  ഗോപാൽഗഞ്ച്  jail inmate
പരിശോധനയ്ക്കിടെ മൊബൈൽ ഫോൺ വിഴുങ്ങി ബിഹാർ ജയിൽ തടവുകാരൻ

ഗോപാൽഗഞ്ച് : ബിഹാറിലെ ഗോപാൽഗഞ്ച് ജില്ല ജയിലിൽ തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങി. ശനിയാഴ്‌ച ജയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടയിലാണ് തടവുകാരനായ ഖൈഷർ അലി ഫോൺ വിഴുങ്ങിയത്. തുടർന്ന് ഞായറാഴ്‌ച അലിക്ക് വയറിൽ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തുപറയുന്നത്.

അലി ജയിൽ അധികൃതരെ വിവരമറിയിക്കുകയും നടന്ന സംഭവങ്ങൾ വിവരിക്കുകയുമായിരുന്നു. ഉടൻ തന്നെ അലിയെ ഗോപാൽഗഞ്ച് ജില്ല ആശുപത്രിയിൽ എത്തിച്ചതായി ഗോപാൽഗഞ്ച് ജയിൽ സൂപ്രണ്ട് മനോജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഉടൻ തന്നെ ജില്ല ആശുപത്രിയിൽ എത്തിച്ച അലിയുടെ വയറിലെ എക്‌സ്‌റേ എടുത്ത് പരിശോധിച്ചതിൽ ഫോൺ കണ്ടെത്തുകയും, വിശദമായി പരിശോധിക്കുന്നതിനായി പട്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്‌തു.

2020 ജനുവരി 17 ന് ഗോപാൽഗഞ്ച് പൊലീസ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്‌ട് (എൻഡിപിഎസ് ആക്ട്), നാർക്കോട്ടിക് ഡ്രഗ്‌സ് വകുപ്പുകൾ പ്രകാരമാണ് അലിയെ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ ജയിലിൽ കഴിയുകയാണ്. ബിഹാറിലെ ജയിലുകളിൽ തടവുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സുരക്ഷ ഉദ്യോഗസ്ഥരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

2021 മാർച്ചിൽ സംസ്ഥാനത്തുടനീളമുള്ള ജയിലുകളിൽ നടത്തിയ റെയ്‌ഡുകളിൽ 35 സെൽഫോണുകളും ഏഴ് സിം കാർഡുകളും 17 സെൽഫോൺ ചാർജറുകളും പിടിച്ചെടുത്തിരുന്നു. കതിഹാർ, ബക്‌സർ, ഗോപാൽഗഞ്ച്, നളന്ദ, ഹാജിപൂർ, അറ, ജെഹാനാബാദ് എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടത്തിയത്.

ABOUT THE AUTHOR

...view details