കേരളം

kerala

"ഞങ്ങൾ ഫ്ലൈറ്റ് മോഡിലാണ്", ഓൺലൈൻ സേവനങ്ങൾ താറുമാറിലെന്ന് ഇൻഡിഗോ: വലഞ്ഞ് യാത്രക്കാർ

By ETV Bharat Kerala Team

Published : Jan 17, 2024, 11:42 AM IST

Indigo Flight website rennovation: ഇന്‍ഡിഗോ സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നു, രാജ്യമാകെ വിമാനഗതാഗതത്തില്‍ ആശയക്കുഴപ്പം.

Indigo online service interrupted  Indigo Flight website rennovation  ഇന്‍ഡിഗോ അപ്‌ഗ്രേഡ് ചെയ്യുന്നു  വിമാനഗതാഗതത്തില്‍ ആശയക്കുഴപ്പം
Indigo on flight mode airline faces nationwide disruption

ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും വലിയ യാത്ര വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ താറുമാറായി. വെബ്സൈറ്റും കസ്റ്റമര്‍ സര്‍വീസ് ചാനലുകളും സാമൂഹ്യമാധ്യമ അക്കൗണ്ടുകളും പരിഷ്ക്കരിക്കുന്നതിന്‍റെ ഭാഗമായുള്ള അറ്റകുറ്റപ്പണികള്‍ക്കായി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് വിമാന സർവീസുകൾ അടക്കം താറുമാറായത് (Indigo Flight online service interrupted).

ബുധനാഴ്ച രാവിലെയോടെ കാര്യങ്ങള്‍ പഴയപടിയാകുമെന്നും ഓണ്‍ലൈന്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കുമെന്നുമാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇനിയും ഇവ സാധാരണഗതിയിലായിട്ടില്ലെന്നാണ് രാജ്യത്തെ വിവിധലകേന്ദ്രങ്ങളില്ഡ നിന്ന് ലഭിക്കുന്ന വിവരം (Indigo Flight website rennovation). വെബ്സൈറ്റും മൊബൈല്‍ ആപ്പുകളും ബന്ധപ്പെടേണ്ട മറ്റ് കേന്ദ്രങ്ങളും സാധാരണനിലയിലാകാത്തതിനാല്‍ ടിക്കറ്റ് ബുക്കിംഗ് അടക്കം ഓണ്‍ലൈന്‍ വഴിയുള്ള സേവനങ്ങള്‍ തടസപ്പെടുമെന്ന് കമ്പനി വീണ്ടും അറിയിച്ചിട്ടുണ്ട്(Indigo on flight mode airline faces nationwide disruption).

ഞങ്ങള്‍ ഇപ്പോള്‍ ഫ്ലൈറ്റ് മോഡിലാണ്. മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം സമ്മാനിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിമാന സര്‍വീസുകളെയൊന്നും ഇത് ബാധിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. എന്നാല്‍ സെല്‍ഫ് ബാഗേജ് ഡ്രോപ്പ്, ഡിജി യാത്ര എന്നിവയ്ക്ക് തടസമുണ്ടാകും. വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനോ മാറ്റങ്ങള്‍ വരുത്താനോ വെബ്സൈറ്റ് വഴി പരിശോധനകള്‍ നടത്താനോ സാധ്യമല്ല. രാജ്യവ്യാപകമായി യാത്രക്കാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.

വിവിധ വിമാനത്താവളങ്ങളിലും ഇത് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. യാത്രികര്‍ക്ക് നേരിട്ട് വിവരങ്ങള്‍ തേടേണ്ടി വരുന്നത് മൂലം ഇന്‍ഡിഗോ കൗണ്ടറുകളില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. നീണ്ട നിരകള്‍ കൗണ്ടറുകള്‍ക്ക് മുന്നില്‍ രൂപപ്പെട്ടിരിക്കുന്നതും കാണാം.

കഴിഞ്ഞ ദിവസം ഇന്‍ഡിഗോയ്ക്ക് വ്യോമയാന സുരക്ഷ വിഭാഗത്തിന്‍റെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു. യാത്രക്കാര്‍ റണ്‍വേയില്‍ ഇരുന്ന് ഭക്ഷണം കഴിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണിത്. ഡല്‍ഹിയിലെ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനം മണിക്കൂറുകളോളം വൈകിയതിനെ തുടര്‍ന്നയിരുന്നു സംഭവം. വിമാനം വൈകിയിട്ട് യാത്രക്കാര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കമ്പനിക്ക് വീഴ്ച ഉണ്ടായതായി കണ്ടെത്തിയിരുന്നു.

മറ്റൊരു വിവാദവും ഇന്‍ഡിഗോയുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് ഈയിടെയാണ്. വിമാനം വൈകുമെന്ന അറിയിപ്പ് നല്‍കുന്നതിനിടെ വൈമാനികനെ യാത്രക്കാരന്‍ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇത് വലിയ തോതില്‍ ചര്‍ച്ചആയിരുന്നു. യാത്രക്കാരുടെ ഇത്തരം പ്രകോപനപരമായ പ്രവൃത്തികള്‍ അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തന്നെ നേരിട്ട് അറിയിച്ചു.

Also Read: ഇൻഡിഗോയുടെ 86-ാം സര്‍വീസ്‌ അയോധ്യയില്‍, ഡൽഹി-അയോധ്യ വിമാനങ്ങള്‍ പറന്നു തുടങ്ങി

ABOUT THE AUTHOR

...view details