കേരളം

kerala

ഇന്ത്യയുടെ 15ാം രാഷ്‌ട്രപതിയെ ഇന്നറിയാം ; വോട്ടെണ്ണൽ രാവിലെ 11 മുതൽ

By

Published : Jul 21, 2022, 7:35 AM IST

രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്‍റെ വരണാധികാരി പി സി മോദിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മുതൽ വോട്ടെണ്ണൽ ; പുതിയ രാഷ്‌ട്രപതി ജൂലൈ 25ന് ചുമതലയേൽക്കും

presidential election 2022  counting votes for presidential electiom  new president of India  15th president of india  രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്  രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ  ഇന്ത്യയുടെ 15ാം രാഷ്‌ട്രപതി  പുതിയ ഇന്ത്യൻ രാഷ്‌ട്രപതി  ദ്രൗപതി മുർമു  യശ്വന്ത് സിൻഹ
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഇന്ന് രാവിലെ 11ന് മുതൽ

ന്യൂഡൽഹി :ഇന്ത്യയുടെ 15ാം രാഷ്‌ട്രപതിയെ ഇന്നറിയാം. വോട്ടെണ്ണൽ പാർലമെന്‍റ് മന്ദിരത്തിൽ വ്യാഴാഴ്‌ച (21.07-2022) രാവിലെ 11ന് തുടങ്ങും. പാർലമെന്‍റിലെ 63-ാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ.

വൈകുന്നേരത്തോടെ ഫല പ്രഖ്യാപനമുണ്ടാകും. എൻഡിഎയുടെ ദ്രൗപതി മുർമുവും പ്രതിപക്ഷ പാർട്ടികളുടെ പൊതു സ്ഥാനാർഥിയായ യശ്വന്ത് സിൻഹയുമാണ് മത്സരാര്‍ഥികള്‍. എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമു വിജയമുറപ്പിച്ചിട്ടുണ്ട്.

എംപിമാരും എംഎല്‍എമാരുമായി ആകെ 4,800 വോട്ടർമാരാണുള്ളത്. ഇതിൽ 99 ശതമാനം പേർ വോട്ടുചെയ്‌തു. രാജ്യസഭ സെക്രട്ടറി ജനറൽ പി സി മോദിയാണ് വരണാധികാരി.

രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ഞായറാഴ്‌ച അവസാനിക്കും. പുതിയ രാഷ്‌ട്രപതി ജൂലൈ 25ന് ചുമതലയേൽക്കും.

ABOUT THE AUTHOR

...view details