കേരളം

kerala

ആർമി ഹെലികോപ്റ്റർ തകര്‍ന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം; സഹ പൈലറ്റ് ചികിത്സയില്‍

By

Published : Oct 5, 2022, 2:50 PM IST

Army cheetah helicopter crashes  Indian Army cheetah helicopter crashes  cheetah helicopter crashes  cheetah helicopter crashes  ആർമി ഹെലികോപ്റ്റർ  ചീറ്റ ഹെലികോപ്റ്റർ  തവാങ്ങിന് അടുത്തുള്ള ഫോർവേഡ് ഏരിയ

തവാങ്ങിന് അടുത്തുള്ള ഫോർവേഡ് ഏരിയയിൽ ആയിരുന്നു അപകടം. പതിവ് പറത്തലിനിടെയാണ് ആർമി ഏവിയേഷൻ ചീറ്റ ഹെലികോപ്റ്റർ തകര്‍ന്നു വീണത്

തേസ്‌പൂർ (അസം): പറന്നുകൊണ്ടിരുന്ന ആർമി ഏവിയേഷൻ ചീറ്റ ഹെലികോപ്റ്റർ തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ലഫ്‌റ്റനന്‍റ് കേണല്‍ സൗരഭ് യാദവാണ് മരിച്ചത്. മറ്റൊരു പൈലറ്റ് സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.

തവാങ്ങിന് അടുത്തുള്ള ഫോർവേഡ് ഏരിയയിൽ ഇന്ന് (ഒക്‌ടോബര്‍ 5) രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. പതിവ് പറത്തലിനിടെയാണ് അപടമുണ്ടായത്. അപകടത്തില്‍ സാരമായി പരിക്കേറ്റ പൈലറ്റുമാരെ അടുത്തുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ സൗരഭ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

60 വർഷങ്ങൾക്ക് മുമ്പ് പ്രതിരോധ സേനയിൽ ഉള്‍പ്പെടുത്തിയവയാണ് ചീറ്റ ഹെലികോപ്റ്ററുകൾ. പലതവണ അവ മാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഹെലികോപ്റ്റർ തകര്‍ന്നതിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തില്‍ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു.

ABOUT THE AUTHOR

...view details