ETV Bharat / bharat

പഞ്ചാബിലും കോണ്‍ഗ്രസിന് തിരിച്ചടി ?; ദൽവീർ സിങ് ഗോൾഡി പാർട്ടി വിട്ടേക്കും - DALVIR GOLDY MAY LEAVE CONGRESS

author img

By ETV Bharat Kerala Team

Published : Apr 29, 2024, 1:50 PM IST

Updated : Apr 29, 2024, 5:35 PM IST

DALVIR SINGH GOLDY  DALVIR SINGH GOLDY LEAVE CONGRESS  PUNJAB CONGRESS  LOK SABHA ELECTION 2024
No Ticket To Lok Sabha ; Congress MLA Dalvir Singh Goldy From Dhuri May Leave The Party

ലോക്‌സഭ സ്ഥാനാർഥിത്വം നൽകാത്തതില്‍ അതൃപ്‌തനായ എംഎൽഎ ദൽവീർ ഗോൾഡി പാര്‍ട്ടി വിടുമെന്ന് സൂചന

ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസിന് വീണ്ടും വൻ തിരിച്ചടിയാകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. കോൺഗ്രസിന്‍റെ പ്രധാന മുഖങ്ങളില്‍ ഒരാളായ ദൽവീർ ഗോൾഡി പാർട്ടി വിടാന്‍ സാധ്യത. ധുരിയിലെ സിറ്റിങ് എംഎൽഎയാണ് ദൽവീർ.

ലോക്‌സഭ സ്ഥാനാർഥിത്വം നൽകാത്തതിനെ തുടർന്ന് എംഎൽഎ ദൽവീർ ഗോൾഡി പാർട്ടിയോട് അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാർട്ടി വിടുമെന്ന സൂചന നൽകിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു പോസ്റ്റ് ദൽവീർ ഗോൾഡി തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

'നമുക്ക് ഒരു പുതിയ വഴി ചിന്തിക്കാം, എന്തെങ്കിലും വഴി ഉണ്ടാക്കാം, എത്രനാൾ നമ്മൾ പഴയ വഴി തേടും. ഈ ജീവിതം നിലച്ചു, അതിനൊരു നീങ്ങൽ വേണം, ഒരിക്കൽ തുടങ്ങി - പിന്നെ ഒഴുകിക്കൊണ്ടേയിരിക്കും. ഇരുട്ടുള്ള രാത്രിയിൽ നമുക്ക് വേണ്ടത് വെളിച്ചമാണ് - പ്രായം എന്നത് ഒരു പ്രധാന കാര്യമാണ്, പക്ഷേ ഞങ്ങൾ മുന്നോട്ടുപോകും' - എന്നാണ് അദ്ദേഹത്തിന്‍റെ പോസ്റ്റില്‍ പറയുന്നത്.

സുഖ്‌പാല്‍ ഖൈറയ്‌ക്കാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരിക്കുന്നത്. ഇടഞ്ഞുനില്‍ക്കുന്ന ദൽവീർ ഗോൾഡിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടി അധ്യക്ഷന്‍റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

പാർട്ടിയിൽ തുടരുകയോ പാർട്ടി വിടുകയോ ചെയ്യുമെന്ന് ദൽവീർ ഗോൾഡി നൽകിയ സൂചന എത്രത്തോളം ശരിയാണെന്ന് ഇനി കണ്ടറിയണം. ഗോൾഡി പാർട്ടി വിട്ടാൽ പിന്നെ ഏത് പാർട്ടിയിൽ ചേരുമെന്നതാണ് ഏറ്റവും വലിയ ചോദ്യം. ബി.ജെ.പി ഇതുവരെ സംഗ്രൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും അതിനാൽ ഗോൾഡി കോൺഗ്രസ് വിട്ടാൽ സംഗ്രൂരിൽ സ്ഥാനാർഥിയാക്കുമെന്നും ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്.

Also Read : 'കോൺഗ്രസ് അധ്യക്ഷ സ്ഥാനം മാത്രമേ രാജി വച്ചിട്ടുള്ളൂ, പാർട്ടി അംഗത്വത്തിൽ നിന്ന് രാജിവെച്ചിട്ടില്ല': അരവിന്ദർ സിങ് ലൗലി - LOVELY ABOUT RESIGNATION

Last Updated :Apr 29, 2024, 5:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.