കേരളം

kerala

ബന്ധം കേരളത്തിനും, അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഇന്ത്യന്‍ വംശജൻ വിവേക് രാമസ്വാമി

By

Published : Feb 22, 2023, 5:48 PM IST

Updated : Feb 22, 2023, 5:54 PM IST

2024 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരക്കാനൊരുങ്ങി ഇന്ത്യന്‍ വംശജനും അമേരിക്കന്‍ ടെക് സംരംഭകനുമായ വിവേക് രാമസ്വാമി. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ നിന്ന് കുടിയേറിയവരാണ് വിവേക് രാമസ്വാമിയുടെ മാതാപിതാക്കള്‍.

Indian American Vivek Ramaswamy news  Vivek Ramaswamy Republican bid for US President  Vivek Ramaswamy contest us president election 2024  Vivek Ramaswamy news today  Vivek Ramaswamy latest news from US president  Indian American Vivek Ramaswamy  Vivek Ramaswamy  Republican bid for Presidenial Candidate  നിക്കിക്ക് പിന്നാലെ വിവേകും  റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥി  പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാനൊരുങ്ങി  ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി  വിവേക് രാമസ്വാമി  വിവേക്  റിപ്പബ്ലിക്കൻ പ്രസിഡന്‍റ്  അമേരിക്കന്‍ ടെക് സംരംഭകന്‍
റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാനൊരുങ്ങി ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി

വാഷിങ്‌ടണ്‍: 2024ലെ റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരക്കുമെന്നറിയിച്ച് ഇന്ത്യന്‍ വംശജനും അമേരിക്കന്‍ ടെക് സംരംഭകനുമായ വിവേക് രാമസ്വാമി. ഇന്നലെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് വിവേക് രാമസ്വാമി മനസുതുറന്നത്. അമേരിക്കയുടെ വൈവിധ്യങ്ങളെ ആഘോഷിച്ചവരായതിനാല്‍ തന്നെ മറ്റുള്ളവയെല്ലാം മറന്ന് പ്രസിഡന്‍റ് പദവിയിലേക്ക് മത്സരിക്കാനൊരുങ്ങുന്നു എന്നറിയിച്ചായിരുന്നു വിവേക് രാമസ്വാമി റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കിയത്.

വരവ് 'ഒരുമ'യുടെ സന്ദേശവുമായി: 250 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുകൂട്ടര്‍ വിഭജിക്കപ്പെട്ടവരെ ആദർശങ്ങളാൽ ഒന്നിപ്പിച്ചതുകൊണ്ട് എല്ലാ രീതിയിലും അമേരിക്കക്കാരെ പോലെ വൈവിധ്യങ്ങളെ ആഘോഷിച്ചവരാണ് ഞങ്ങളും. ആ ആദർശങ്ങൾ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് ഞാൻ ആഴത്തില്‍ വിശ്വസിക്കുന്നു. അതുകൊണ്ട് അവയെ പുനരുജ്ജീവിപ്പിക്കാന്‍ ഞാൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്ന് വിവേക് രാമസ്വാമി വീഡിയോയില്‍ അറിയിച്ചു.

എന്താണ് അമേരിക്കയെന്ന് വ്യക്തമാക്കാന്‍: നമ്മള്‍ ഒരു ദേശീയ സ്വത്വ പ്രതിസന്ധിയുടെ നടുവിലാണ്. വിശ്വാസവും രാജ്യസ്‌നേഹവും കുടുംബവും വരെ ഇല്ലാതാകുന്നു. നമ്മുടെ ആഴത്തിലുള്ള ആവശ്യത്തെ തൃപ്‌തിപ്പെടുത്താന്‍ രാഷ്‌ട്രീയ സാമൂഹിക അനീതികള്‍ക്കെതിരെ മൃദുല മനോഭാവം മുതല്‍ കാലാവസ്ഥ വരെയുള്ള മതേതര ആശയങ്ങളെ നമ്മള്‍ സ്വീകരിക്കുന്നു. എന്നിട്ടും ഒരു അമേരിക്കകാരന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്ന് നമുക്ക് ഉത്തരം നല്‍കാനാകുന്നില്ല എന്ന് വിവേക് രാമസ്വാമി പറഞ്ഞു. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്ന ഗ്രാന്‍ഡ്‌ ഓള്‍ഡ് പാര്‍ട്ടിക്ക് ആ ശൂന്യത നികത്താനാകും. സിവില്‍ വാറിന് ശേഷം നമ്മളെ ഒരുമിപ്പിച്ചതും, രണ്ട് ലോക മഹായുദ്ധങ്ങളും ശീത യുദ്ധവും വിജയിച്ച് ഇന്നും ലോകത്തിന് പ്രതീക്ഷ നൽകുന്ന സ്വപ്നമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയ്ക്ക് 'ഇന്ത്യന്‍' പ്രസിഡന്‍റ്:പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ നിന്ന് കുടിയേറിയവരാണ് വിവേക് രാമസ്വാമിയുടെ മാതാപിതാക്കള്‍. വിദ്യാഭ്യാസത്തിന് ശേഷം സ്‌ട്രൈവ് അസറ്റ്‌ മാനേജ്‌മെന്‍റ് സഹസ്ഥാപകനായി കടന്നുവന്ന വിവേക് രാമസ്വാമി നിലവില്‍ സ്‌ട്രൈവിന്‍റെ എക്‌സിക്യൂട്ടീവ് ചെയർമാനാണ്. സ്‌ട്രൈവിലേക്ക് എത്തുന്നതിന് മുമ്പ് റോയ്‌വന്‍റ് സയന്‍സസ് എന്ന ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ സ്ഥാപകന്‍ കൂടിയായിരുന്നു 37 കാരനായ അദ്ദേഹം.

2021 ഓഗസ്‌റ്റില്‍ പ്രസിദ്ധീകരിച്ച 'വോക്ക്, ഇന്‍കോര്‍പറേറ്റ്: ഇന്‍സൈഡ് കോര്‍പ്പറേറ്റ് അമേരിക്കാസ് സോഷ്യല്‍ ജസ്‌റ്റിസ് സ്‌കാം', 2022 സെപ്‌തംബറില്‍ പുറത്തിറങ്ങിയ 'നേഷന്‍ ഓഫ് വിക്‌ടിംസ്‌: ഐഡന്‍റിറ്റി പൊളിറ്റിക്‌സ്, ദ ഡെത്ത് ഓഫ് മെറിറ്റ്, ആന്‍റ് ദ പാത്ത് ബാക്ക് ടു എക്‌സലന്‍സ്' എന്നീ പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്.

മത്സരരംഗത്ത് മറ്റാരെല്ലാം:ഇന്നലെയാണ് ഫെഡറല്‍ ഇലക്ഷന്‍ കമ്മിഷനില്‍ വിവേക് രാമസ്വാമി സ്ഥാനാര്‍ഥിത്വം സമര്‍പ്പിക്കുന്നത്. മുൻ സൗത്ത് കരോലിന ഗവർണറും യുഎന്നിലെ സ്ഥിരം പ്രതിനിധിയുമായ നിക്കി ഹേലിയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അതേസമയം മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ് ഇരുവര്‍ക്കുമെതിരെ മത്സരരംഗത്തുള്ള മറ്റൊരു പ്രധാനമുഖം.

Last Updated : Feb 22, 2023, 5:54 PM IST

ABOUT THE AUTHOR

...view details