കേരളം

kerala

കണക്കില്‍ ആശ്വാസം, 67,084 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Feb 10, 2022, 9:53 AM IST

Updated : Feb 10, 2022, 10:25 AM IST

1,241 കൊവിഡ് മരണങ്ങളാണ് 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് സ്ഥിരീകരിച്ചത്.

daily covid cases in india  covid situation in india  covid data of India  ഇന്ത്യയിലെ പ്രതിദിന കൊവിഡ് കണക്ക്  ഇന്ത്യയിലെ കൊവിഡ് വാക്സിനേഷന്‍ നിരക്ക്  ഇന്ത്യയുടെ കോവിഡ് കണക്കുകള്‍
67,084 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 67,084 കൊവിഡ് കേസുകളും 1,241 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 7,90,789 പേരായി കുറഞ്ഞു.

5,06,520 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 4.44 ശതമാനമാണ്. 1,71,28,19,947 കൊവിഡ് വാക്സിന്‍ ഡോസുകളാണ് രാജ്യത്ത് ഇതുവരെ നല്‍കിയത്.

രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 96.95 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,02,039 പേരാണ് കോവിഡ് മുക്തരായത്. 4,24,78,060 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2 കോടി കടന്നത് കഴിഞ്ഞ വര്‍ഷം മെയ് നാലിനാണ്. മൂന്ന് കോടി കടന്നത് കഴിഞ്ഞവര്‍ഷം ജൂണ്‍ 23നും.

ALSO READ:ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; വിധിയെഴുതാൻ 58 മണ്ഡലങ്ങൾ

Last Updated :Feb 10, 2022, 10:25 AM IST

ABOUT THE AUTHOR

...view details