കേരളം

kerala

Omicron in India: രാജ്യത്ത് സ്ഥിരീകരിച്ചത് 422 ഒമിക്രോണ്‍ കേസുകള്‍

By

Published : Dec 26, 2021, 10:57 AM IST

17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

india omicron update  Omicron cases in India  ഇന്ത്യ ഒമിക്രോണ്‍ കേസുകള്‍  ഇന്ത്യയിലെ ഒമിക്രോണ്‍ നിരക്ക്  ഇന്ത്യയിലെ ഒമിക്രോണ്‍ കേസ്  Omicron in India
Omicron in India: രാജ്യത്ത് സ്ഥിരീകരിച്ചത് 422 ഒമിക്രോണ്‍ കേസുകള്‍

ന്യൂഡൽഹി:രാജ്യത്ത് ഇതുവരെ 422 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു (Omicron in India). ഇതില്‍ 130 പേർ സുഖം പ്രാപിച്ചതായും 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

108 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകളുള്ളത്. ഡൽഹി (79), ഗുജറാത്ത് (43), തെലങ്കാന (41), കേരളം (38), തമിഴ്‌നാട് (34), കർണാടക (31) എന്നിങ്ങനെയാണ് കൂടുതൽ ഒമിക്രോണ്‍ കേസുകളുള്ള മറ്റ് സംസ്ഥാനങ്ങള്‍.

also read: "ഞാനങ്ങനെ പറഞ്ഞിട്ടില്ല"; കാർഷിക നിയമം പുനഃസ്ഥാപിക്കുന്ന പ്രസ്‌താവനയില്‍ കേന്ദ്ര മന്ത്രിയുടെ യൂ ടേണ്‍

അതേസമയം രാജ്യത്ത് 6,987 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,47,86,802 ആയി ഉയർന്നു. 162 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ മരണ സംഖ്യ 4,79,682 ആയി.

ABOUT THE AUTHOR

...view details